അടുപ്പുകൂട്ടൽ സമരം

Monday 12 July 2021 2:49 AM IST


.
ആലപ്പുഴ: പെട്രോൾ, ഡീസൽ, പാചകവാതക വിലക്കയറ്റത്തിനെതിരെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെയും ഐ.എൻ.ടി.യു.സി അമ്പലപ്പുഴ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 കേന്ദ്രങ്ങളിൽ അടുപ്പുകൂട്ടൽ സമരം നടക്കുമെന്ന് പ്രസിഡന്റ് ടി.എ.ഹാമിദ് അറിയിച്ചു. തോട്ടപ്പള്ളി മുതൽ കളർകോട് വരെ പ്രധാന ജംഗ്ഷനുകളിൽ സംഘടിപ്പിക്കുന്ന സമരത്തിൽ കെ.പി.സി.സി സെക്രട്ടറി എം.ജെ.ജോബ്, എം.എച്ച്.വിജയൻ, അഡ്വ. ആർ.സനൽ കുമാർ, എ.ആർ.കണ്ണൻ, എം.വി.രഘു, എസ്.രാധാകൃഷ്ണൻ നായർ, പി.ഉദയകുമാർ, ശിവൻ പുന്നപ്ര, എൻ.ഷിനോയ്, ഗോപൻ പുന്നപ്ര, വി.ദിൽജിത്ത്, കെ. ദാസപ്പൻ, പി.കെ. മോഹനൻ, എ.സുനിൽ കുമാർ, പി.വി. ഷാജി, ജി.സുഭാഷ്, ജി.പ്രകാശ്, ആർ.അനൂപ്, എ.മുഹമ്മദ് കുഞ്ഞ്, പി.സൽപുത്രൻ തുടങ്ങിയവർ നേതൃത്വം നൽകും.

Advertisement
Advertisement