വ്യാ​​​ജ​​​ ​​​മ​​​ദ്യ​​​വും​​​ ​​​ ക​​​ഞ്ചാ​​​വും പി​​​ടി​​​കൂ​​​ടി

Monday 12 July 2021 3:04 AM IST

ആ​​​ല​​​ക്കോ​​​ട്:​​​ ​​​ഉ​​​ദ​​​യ​​​ഗി​​​രി​​​ ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ​​​ ​​​ജോ​​​സ്ഗി​​​രി​​​ക്ക​​​ടു​​​ത്തു​​​ള്ള​​​ ​​​ക​​​ട്ട​​​പ്പ​​​ള്ളി​​​യി​​​ൽ​​​ ​​​വീ​​​ട് ​​​കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ​​​വ്യാ​​​ജ​​​മ​​​ദ്യ​​​ത്തി​​​ന്റെ​​​ ​​​നി​​​ർ​​​മ്മാ​​​ണ​​​വും​​​ ​​​വി​​​ൽ​​​പ്പ​​​ന​​​യും​​​ ​​​ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന​​​ ​​​ര​​​ഹ​​​സ്യ​​​ ​​​വി​​​വ​​​ര​​​ത്തെ​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​ആ​​​ല​​​ക്കോ​​​ട് ​​​എ​​​ക്‌​​​സൈ​​​സ് ​​​പ്രി​​​വ​​​ന്റ്‌​​​റീ​​​വ് ​​​ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ​​​ ​​​കെ.​​​ജി.​​​ ​​​മു​​​ര​​​ളി​​​ദാ​​​സ്,​​​ ​​​പി.​​​ആ.​​​ർ​​​ ​​​സ​​​ജീ​​​വ്,​​​ ​​​എ​​​ന്നി​​​വ​​​രു​​​ടെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ൽ​​​ ​​​ന​​​ട​​​ത്തി​​​യ​​​ ​​​റെ​​​യ്ഡി​​​ൽ​​​ ​​​ക​​​ട്ട​​​പ്പ​​​ള്ളി​​​യി​​​ലെ​​​ ​​​ക​​​ണ്ണം​​​പു​​​ഴ​​​യി​​​ൽ​​​ ​​​ജി​​​നേ​​​ഷ് ​​​മാ​​​ത്യു​​​ ​​​(36​​​)​​​ ​​​എ​​​ന്ന​​​യാ​​​ളു​​​ടെ​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​നി​​​ന്നും​​​ 125​​​ ​​​ലി​​​റ്റ​​​ർ​​​ ​​​വാ​​​ഷും​​​ 10​​​ ​​​ലി​​​റ്റ​​​ർ​​​ ​​​നാ​​​ടാ​​​ണ് ​​​ചാ​​​രാ​​​യ​​​വും​​​ ​​​പി​​​ടി​​​കൂ​​​ടി.​​​ ​​​അ​​​ബ്കാ​​​രി​​​ ​​​നി​​​യ​​​മ​​​പ്ര​​​കാ​​​രം​​​ ​​​ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രെ​​​ ​​​കേ​​​സെ​​​ടു​​​ത്തു.​​​ ​​​അ​​​രി​​​വി​​​ള​​​ഞ്ഞ​​​പൊ​​​യി​​​ലി​​​ലെ​​​ ​​​റോ​​​ഡ​​​രി​​​കി​​​ൽ​​​ ​​​വ​​​ച്ച് 10​​​ ​​​ഗ്രാം​​​ ​​​ഉ​​​ണ​​​ക്ക​​​ ​​​ക​​​ഞ്ചാ​​​വ് ​​​കൈ​​​വ​​​ശം​​​ ​​​വെ​​​ച്ച​​​തി​​​ന് ​​​ഉ​​​ദ​​​യ​​​ഗി​​​രി​​​ ​​​സ്വ​​​ദേ​​​ശി​​​ ​​​റാ​​​ണി​​​ക്കാ​​​ട്ട് ​​​വീ​​​ട്ടി​​​ൽ​​​ ​​​അ​​​നൂ​​​പ് ​​​ജോ​​​യി​​​ ​​​(24​​​ ​​​)​​​യെ​​​ ​​​അ​​​സി.​​​ ​​​എ​​​ക്‌​​​സൈ​​​സ് ​​​ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​ർ​​​ ​​​ടി.​​​എ​​​ച്ച് ​​​ഷെ​​​ഫീ​​​ഖ് ​​​അ​​​റ​​​സ്റ്റ് ​​​ചെ​​​യ്തു.​​​ ​​​പ്രി​​​വ​​​ന്റ്‌​​​റീ​​​വ് ​​​ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ​​​ ​​​ടി.​​​ആ​​​ർ.​​​ ​​​രാ​​​ജേ​​​ഷ്,​​​ ​​​കെ.​​​കെ.​​​ ​​​സാ​​​ജ​​​ൻ,​​​ ​​​സി.​​​ഇ.​​​ഒ.​​​മാ​​​രാ​​​യ​​​ ​​​പി.​​​ ​​​ഷി​​​ബു,​​​ ​​​പി.​​​ ​​​പെ​​​ൻ​​​സ്,​​​ ​​​എം.​​​ ​​​മു​​​നീ​​​റ​​​ ​​​എ​​​ന്നി​​​വ​​​രും​​​ ​​​സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

Advertisement
Advertisement