ചന്ദ്രികയുടെ രമണൻ- ഒരു സുന്ദര പ്രണയകഥ

Tuesday 13 July 2021 6:27 AM IST

പത്രപ്രവർത്തകയായ രഞ്ചു നിള രചനയും സംവിധാനവും നിർവഹിക്കുന്ന ചന്ദ്രികയുടെ രമണൻ - ഒരു സുന്ദര പ്രണയകഥയുടെ ചിത്രീകരണം പൂർത്തിയായി.എൻ.എ. ഫിലിംസിന്റെ ബാനറിൽ നിഷാദ് അലിക്കൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രവീൺ നീലാംബരൻ, ഡോ. ഷാജിഖാൻ, പൂക്കട ബിജു, മണി ചാലിയാർ, ഷാർലറ്റ് സജീവ്, അനു, ശിവാനി, ബേബി ദീക്ഷിത്ത്, ബെന്നി ആശംസ എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.ഛായാഗ്രഹണം : ജോണി ആശംസ, എഡിറ്റിംഗ്: അനീഷ് കെ.എസ്.എഫ്.ഡി.സി, നിർമ്മാണ നിർവഹണം: ബിജു ആന്റണി, പശ്ചാത്തല സംഗീതം: സുനിൽ ലാൽ ചേർത്തല, മിക്സിംഗ്: രാജീവ്, മേക്കപ്പ്: ഷിബു എടക്കര, വസ്ത്രാലങ്കാരം: ജമീല. എഫക്ട്സ് : രാജ് മാർത്താണ്ഡം.

Advertisement
Advertisement