പി.കെ.വി ചരമദിനം

Tuesday 13 July 2021 12:47 AM IST

ആലപ്പുഴ: മുൻമുഖ്യന്ത്രിയും സി.പി.ഐ നേതാവുമായ പി.കെ.വി.യുടെ ചരമദിനം ആചരിച്ചു. സി.പി.ഐ ജില്ലാ കൗൺസിൽ ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. വർഗീയതയ്ക്കെതിരെ വിപുലമായ ഐക്യനിരയെന്ന ആശയം ആദ്യമുയർത്തിയ നേതാക്കളിൽ പ്രമുഖനാണ് പി.കെ.വിയെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ അസി. സെക്രട്ടറി ജി.കൃഷ്ണപ്രസാദ് അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി വി.മോഹൻദാസ്, സി.പി.ഐ ആലപ്പുഴ മണ്ഡലം സെക്രട്ടറി വി.പി.ചിദംബരൻ, ബി.കെ.എം.യു ജില്ലാ സെക്രട്ടറി ആർ.അനിൽകുമാർ,സി.പി.ഐ അമ്പലപ്പുഴ മണ്ഡലം അസി. സെക്രട്ടറി ബി.നസീർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement