മിൽമയുടെ കൊവിഡ് ധനസഹായ വിതരണവും കർമ്മപദ്ധതികളുടെ ഉദ്‌ഘാടനവും ഇന്ന് must jilla

Tuesday 13 July 2021 2:05 AM IST

തിരുവനന്തപുരം:മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ക്ഷീരകർഷകർക്കും ക്ഷീരസംഘം ജീവനക്കാർക്കുമായി നടപ്പാക്കുന്ന കൊവിഡ് മരണാനന്തര ധനസഹായത്തിന്റെ വിതരണോദ്‌ഘാടനവും ക്ഷീര കർഷകർക്കും ക്ഷീരസംഘങ്ങൾക്കുമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ഇന്ന് രാവിലെ 9ന് വെമ്പായം കൊഞ്ചിറ ഗവ.യു.പി.സ്‌കൂളിൽ നടക്കുമെന്ന് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കൺവീനർ എൻ.ഭാസുരാംഗൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ധനസഹായ വിതരണവും കർമ്മപദ്ധതികളുടെ പ്രഖ്യാപനവും മന്ത്രി ജെ.ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യും.മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷത വഹിക്കും.ക്ഷീരവികസന വകുപ്പ് ഡയറക്ടർ മിനി രവീന്ദ്രദാസ്,വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് ബീനജയൻ,അഡ്വ.ആർ.ജയദേവൻ,പാട്ടത്തിൽ ഷെരീഫ്,വി.എസ്.പദ്മകുമാർ,കെ.ആർ.മോഹനൻപിള്ള, അഡ്വ.കെ.വി.ശ്രീകാന്ത് ,ബീനാ അജിത് എന്നിവർ പങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി മെമ്പർ വി.എസ്.പദ്മകുമാർ,കെ.ആർ.മോഹനൻപിള്ള, മാനേജിംഗ് ഡയറക്ടർ ആർ.സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement