കൊവിഡ് വ്യാപനം കുറയുന്നില്ല, കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണം കടുപ്പിച്ചു

Wednesday 14 July 2021 1:03 AM IST

17 ഇടത്ത് ട്രിപ്പിൾ ലോക് ഡൗൺ
39 സ്ഥലങ്ങളിൽ ലോക്ഡൗൺ
കൂടുതൽ ഇളവുകൾ മൂന്നു പഞ്ചായത്തുകളിൽ മാത്രം


തൃശൂർ: കൊവിഡ് വ്യാപനം കുറയുന്നില്ല, ജില്ലയിലെ പകുതിയിലേറെ തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണം കടുപ്പിച്ചു. 17 ഇടത്ത് ട്രിപ്പിൾ ലോക്ക്‌‌ഡൗണും 39 തദ്ദേശ സ്ഥാപനങ്ങളിൽ ലോക്ക്‌ഡൗണും ഏർപ്പെടുത്തി. 35 ഇടങ്ങളിലാണ് ഭാഗിക ലോക്ക്‌ഡൗൺ ഉള്ളത്. കൂടുതൽ ഇളവുകൾ ഉള്ളത് മൂന്ന് ഇടങ്ങളിൽ മാത്രമാണ്.

കഴിഞ്ഞ ആഴ്ച്ച 11 പഞ്ചായത്തുകളിലാണ് ട്രിപ്പിൾ ലോക്ക്‌ഡൗൺ ഉണ്ടായിരുന്നതെങ്കിൽ അത് 17 ആയി വർദ്ധിച്ചു. ലോക്ക്‌‌ഡൗൺ 37 എന്നത് 39 ആയി. കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്തുകൾ ഉൾപ്പടെ 94 തദ്ദേശ സ്ഥാപനങ്ങളിൽ 56 സ്ഥലത്തും നിയന്ത്രണങ്ങൾ ശക്തമാണ്. കഴിഞ്ഞ രണ്ടാഴ്ച്ചയായി ട്രിപ്പിൾ ലോക്ക്‌‌ഡൗൺ ഏർപ്പെടുത്തിയ വലപ്പാട് പഞ്ചായത്ത് പോസിറ്റിവിറ്റി കുറഞ്ഞ് ലോക്ക്‌‌ഡൗൺ പട്ടികയിലായി. ട്രിപ്പിൾ ലോക്ക്‌‌ഡൗൺ ഏർപ്പെടുത്തിയ പഞ്ചായത്തുകളിൽ വാടാനപ്പള്ളിയിലാണ് ഏറ്റവും ഉയർന്ന ടി.പി.ആർ നിരക്ക് (23.22 %). 15 ശതമാനത്തിൽ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ എല്ലാം ട്രിപ്പിൾ ലോക്ക്‌‌ഡൗൺ പട്ടികയിലാണ് ഉൾപ്പെടുക. ട്രിപ്പിൾ ലോക്ക്‌‌ഡൗൺ ഏർപ്പെടുത്തിയ പഞ്ചായത്തുകളിൽ ഒമ്പത് എണ്ണവും തീരദേശ പഞ്ചായത്തുകളാണ്. തീരദേശത്തെ എട്ട് പഞ്ചായത്തുകളിൽ ലോക്ക്‌‌ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കൊടുങ്ങല്ലൂർ, ചാവക്കാട് നഗരസഭകളും ഉൾപ്പെടും.

തീരദേശ തദ്ദേശ സ്ഥാപനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കാജനകമായ രീതിയിലാണെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. ലോക്ക്‌‌ഡൗൺ എർപ്പെടുത്തിയതിൽ ഗുരുവായൂർ, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റികളും ഉൾപ്പെടും. ലോക്ക്‌‌ഡൗൺ എർപ്പെടുത്തിയവയിൽ ഏറ്റവും ഉയർന്ന ടി.പി.ആർ വടക്കാഞ്ചേരി നഗരസഭയിലും( 14.96 %) കുറവ് മണലൂർ പഞ്ചായത്തിലുമാണ്.

ട്രിപ്പിൾ ലോക്ക്‌‌ഡൗൺ ഏർപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളും
ടി.പി.ആർ നിരക്കും( ശതമാനകണക്കിൽ)

വാടാനപ്പള്ളി(23.22)
കയ്പ്പമംഗലം(21.31)
കടപ്പുറം(20.84)
ചാഴൂർ(19.59)
വരന്തരപ്പള്ളി(19.22)
പാറളം(19.02)
കു്ന്നംകുളം(18.57)
ചാവക്കാട്(17.80)
എടത്തിരുത്തി(17.07)
കൊടുങ്ങല്ലൂർ(17.02)
പോർക്കുളം(16.29)
ദേശമംഗലം(16.18)
പുത്തൂർ(15.86)
എങ്ങണ്ടിയൂർ(15.63)
എറിയാട് (15.53)
എടവിലങ്ങ്(15.51)
പറപ്പൂക്കര(15.27)


ലോക്ക്‌‌ഡൗൺ ഉള്ള തദ്ദേശ സ്ഥാപനങ്ങൾ

വടക്കാഞ്ചേരി, മുള്ളൂർക്കര, പുന്നയൂർ, മുളങ്കുന്നത്ത്കാവ്, വലപ്പാട്, ഗുരുവായൂർ, മുരിയാട്, പാണഞ്ചേരി, പരിയാരം, ചൊവ്വന്നൂർ, അന്തിക്കാട്, ശ്രീനാരായണപുരം, വടക്കേക്കാട്, കുഴൂർ, നാട്ടിക, തളിക്കുളം, പൂമംഗലം, പുന്നയൂർക്കുളം, അടാട്ട്, മതിലകം, ഏരുമപ്പെട്ടി, തൃക്കൂർ, കോടശേരി, അവിണിശേരി, വരവൂർ, ഇരിങ്ങാലക്കുട, മുല്ലശേരി, ചേലക്കര, അന്നമനട, കൈപ്പറമ്പ്, ചേർപ്പ്, കൊടകര, വള്ളത്തോൾ നഗർ, കാട്ടകാമ്പൽ, കടങ്ങോട്, പഴയന്നൂർ, കണ്ടാണശേരി, വെങ്കിടങ്ങ്, മണലൂർ.

ഭാഗിക നിയന്ത്രണം
കോലഴി, മറ്റത്തൂർ, നടത്തറ, കാറളം, തിരുവില്വാമല, ചൂണ്ടൽ, വെള്ളാങ്കല്ലൂർ, പടിയൂർ, വേളൂക്കര, അരിമ്പൂർ, മാടക്കത്തറ, വല്ലച്ചിറ, വേലൂർ, തൃശൂർ കോർപറഷേൻ, ഒരുമനയൂർ, ആളൂർ, തെക്കുംകര, പെരിഞ്ഞനം, താന്ന്യം, കൊരട്ടി, ചാലക്കുടി, മാള, പുത്തൻച്ചിറ, പാഞ്ഞാൾ, കാട്ടൂർ, പതുക്കാട്, പൊയ്യ, കാടുകുറ്റി, കടവല്ലൂർ, അളഗപ്പനഗർ, എളവള്ളി, അവണൂർ, തോളൂർ, നെന്മണിക്കര, കോണ്ടാഴി.


ഇളവുകൾ ഉള്ളവ

മേലൂർ
പാവറട്ടി
അതിരപ്പിള്ളി

Advertisement
Advertisement