യന്ത്രങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കും

Wednesday 14 July 2021 12:00 AM IST

കോട്ടയം: സ്മാം പദ്ധതിയിൽ കർഷകർക്ക് കാർഷിക യന്ത്രങ്ങളും ഭക്ഷ്യ സംസ്കരണ യന്ത്രങ്ങളും 80 ശതമാനം വരെ സബ്സിഡിയോടെ ലഭിക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള സംഘങ്ങൾക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് 80 ശതമാനവും പട്ടികജാതി - പട്ടിക വർഗ വിഭാഗങ്ങൾക്കും വനിതകൾക്കും 50 ശതമാനവും സബ്സിഡി ലഭിക്കും. കാർഷിക ഉപകരണങ്ങള്‍, വിവിധ ഇനം ഡ്രൈയറുകൾ, ധാന്യങ്ങൾ പൊടിക്കുന്ന യന്ത്രങ്ങൾ, മില്ലുകൾ തുടങ്ങിയവയെല്ലാം പദ്ധതി പ്രകാരം വാങ്ങാം.

agrimachinery.nic.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഫോൺ : 04812561585, 9446322469, 9895440373

Advertisement
Advertisement