സെപ്തംബർ മുതൽ സ്പുട്നിക് വി ഇന്ത്യയിൽ നിർമ്മിക്കും

Wednesday 14 July 2021 12:00 AM IST

ന്യൂഡൽഹി: റഷ്യയിൽ വികസിപ്പിച്ച സ്പുട്നിക് വി വാക്സിൻ ഇന്ത്യയിൽ നിർമ്മിക്കാനുള്ള ലൈസൻസ് സീറം ഇൻസ്റ്റിറ്റ്യൂട്ടിന് ലഭിച്ചു. സെപ്തംബർമുതൽ വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പിച്ച് തുടങ്ങും. വർഷം 30 കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമെന്ന് നിർമ്മാണ പങ്കാളിയായ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് അറിയിച്ചു.

ഡ്രഗ് കൺട്രോൾ ജനറൽ ഒഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതോടെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് വാക്സിൻ നിർമ്മാണത്തിന് ആവശ്യമായ ഘടകങ്ങൾ മാതൃകമ്പനിയായ ഗമാലയ സെന്റർ കൈമാറി. നിലവിൽ സ്പുട്നിക് വി റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്.

Advertisement
Advertisement