പുതിയ കൊവിഡ് കേസുകൾ 31,443

Wednesday 14 July 2021 12:59 AM IST

ന്യൂഡൽഹി: ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടകണക്കുകൾ പ്രകാരം രാജ്യത്ത് 31,443പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാലു മാസങ്ങൾക്ക് ശേഷമുള്ള കുറഞ്ഞ പ്രതിദിന വർദ്ധനയാണിത്. അതേസമയം 2020 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കുറെ ദിവസങ്ങളായി മരണ നിരക്ക് ആയിരത്തിന് താഴെയായിരുന്നു. മദ്ധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്യാത്ത 1478 മരണങ്ങൾ ഇന്നലെ പുറത്തുവിട്ടതാണ് കാരണം. രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 4,31,315 ആയി കുറഞ്ഞു. 109 ദിവസത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Advertisement
Advertisement