871 പേർക്ക് കൊവിഡ്

Wednesday 14 July 2021 12:15 AM IST

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 871 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 9217 ആയി. 7.86 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 850 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഒരാൾ വിദേശത്ത് നിന്നും എത്തിയതാണ്. ഒരു ആരോഗ്യ പ്രവർത്തകനും രോഗം ബാധിച്ചു. 11079 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധനയ്ക്ക് അയച്ചത്.

ഇന്നലെ 668 പേർ നെഗറ്റീവായതോടെ രോഗമുക്തരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു. ഇന്നലെ വരെ ആകെ 200644 പേർ രോഗമുക്തരായി.

Advertisement
Advertisement