ചൈനയിൽ ഹോട്ടൽ തകർന്ന് 8 മരണം

Wednesday 14 July 2021 2:49 AM IST

ബീജിംഗ് : കിഴക്കൻ ചൈനയിലെ സഷോ നഗരത്തിൽ ഹോട്ടൽ തകർന്ന് 8 പേർ മരിച്ചു. 9 പേരെ കാണാതായി. കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാ പ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്.2018ൽ പ്രവർത്തനം ആരംഭിച്ച സിജി കൈയുവാൻ ഹോട്ടലിന്റെ ഒരു ഭാഗമാണ് തിങ്കളാഴ്ച വൈകിട്ട് തകർന്ന് വീണത്.

23 പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 6 പേരെ രക്ഷിക്കാനായി.അപകട കാരണം വ്യക്തമല്ല. അപകടത്തെ കുറിച്ച് വിശദ അന്വേഷണം പ്രഖ്യാപിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.

Advertisement
Advertisement