കിറ്റിന്റെ കമ്മിഷൻ വിതരണം ചെയ്യണം

Thursday 15 July 2021 12:34 AM IST

കോട്ടയം : സംസ്ഥാന സർക്കാർ വിതരണം ചെയ്ത കിറ്റിന്റെ കമ്മിഷൻ റേഷൻ വ്യാപാരികൾക്ക് ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്ന് ആൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോ സംസ്ഥാന സെക്രട്ടറി കെ.കെ.ശിശുപാലൻ ആവശ്യപ്പെട്ടു. സംസ്ഥാന തലത്തിൽ അമ്പത് കോടിയോളം രൂപ വിതരണം ചെയ്യാനുണ്ട്. റേഷൻ വ്യാപാരികൾ കൊവിഡ് പ്രതിസന്ധിയിൽ കഴിയുന്നതിനിടെയാണ് വ്യാപാരികൾക്ക് ന്യായമായി ലഭിക്കേണ്ട പണം പിടിച്ചു വയ്ക്കുന്നത്. ഓണക്കിറ്റ് വിതരണം ചെയ്യാൻ തയ്യാറെടുക്കുമ്പോൾ റേഷൻ വ്യാപാരികളെ മാത്രം അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement