അതിജീവന സമരം

Wednesday 14 July 2021 11:02 PM IST

തൃശൂർ: കൊവിഡ് മാനദണ്ഡം പാലിച്ച് വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക, മൊറട്ടോറിയം അനുവദിക്കുക, ലോക്ഡൗൺ കാലത്തെ കെട്ടിട വാടക ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിന് മുമ്പിൽ നടത്തിയ അതിജീവന സമരം സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം സേവ്യർ ചിറയത്ത് അദ്ധ്യക്ഷനായി. ജോയ് പ്ലാശ്ശേരി, അഡ്വ. കെ.ആർ അജിത്ബാബു, ഡേവിഡ് കാട്ടുങ്ങൽ, ഷിബു മഞ്ഞളി, എം.എൻ മുരളി, സി.പി റോയ് തുടങ്ങിയവർ സംസാരിച്ചു. സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം ലെനിൻ, ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ. തലക്കോട്ടൂർ, പ്രസിഡന്റ് ബാബു ആന്റണി എന്നിവർ ചേർന്ന് കളക്ടർക്ക് നിവേദനം നൽകി.

Advertisement
Advertisement