ഐ.എസ്.ആർ.ഒ ചാരക്കേസ്: എല്ലാ കേസ് ഡയറികളും ഹാജരാക്കണമെന്ന് കോടതി

Thursday 15 July 2021 12:04 AM IST

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഇതുവരെയുളള എല്ലാ കേസ് ഡയറികളും ജസ്റ്റിസ് ജെയിൻ സമതി റിപ്പോർട്ടും ഹാജരാക്കാൻ സി.ബി.ഐയ്ക്ക് ജില്ലാ പ്രിൻസിപ്പൾ സെഷൻസ് ജഡ്ജി കെ.കൃഷ്ണകുമാർ നിർദ്ദേശം നൽകി. ഗൂഢാലോചനക്കേസിലെ പ്രതി സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു ഇത്. ജാമ്യാപേക്ഷയെ എതിർക്കുന്ന നമ്പിനാരായണന്റെയും മറിയം റഷീദയുടെയും ഫൗസിയ ഹസ്സന്റെയും വാദം പൂർത്തിയായി. കേസ് ഡയറി പരിശോധിച്ച ശേഷമേ ഹർജിയിൽ തീരുമാനമെടുക്കാനാവൂ എന്ന് കോടതി വ്യക്തമാക്കി.

ചാരക്കേസിലെ പ്രതിയായിരുന്ന നമ്പി നാരായണന് ഇന്ത്യൻ ക്രയോജനിക് സാങ്കേതിക വിദ്യയുമായി ഒരു ബന്ധവുമില്ലെന്ന് സിബി മാത്യൂസ് വ്യക്തമാക്കി. 1982 മുതൽ നമ്പി നാരായണനും ശശി കുമാറും ഐ .ബിയുടെ നിരീക്ഷണത്തിലായിരുന്നു. ഇതിന്റെ രേഖകൾ മുദ്ര വച്ച കവറിൽ ഹാജരാക്കി. ചാരക്കേസിന്റെ പുനരന്വേഷണത്തോടെ സത്യം തെളിയുമെന്ന് സിബിമാത്യൂസിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ ചാരക്കേസിന്റെ പുനരന്വേഷണമല്ല, ഗൂഢാലോചനയല്ലേ അന്വേഷിക്കുന്നതെന്ന് കോടതി ചോദിച്ചു. സർക്കാരിൽ നിന്ന് നഷ്ട പരിഹാരം വാങ്ങി കേസ് അവസാനിപ്പിച്ചപ്പോൾ നമ്പി നാരായണൻ പീഡന ആരോപണം ഉന്നയിച്ചില്ലെന്നും, ഉപാധികളില്ലാതെ കേസ് പിൻവലിയ്ക്കുകയായിരുന്നെന്നും സിബി മാത്യൂസ് വാദിച്ചു.

തന്നെ മാത്രമല്ല ഡോ.മുത്തുനായകത്തെയും ,ഡോ.യു ആർ .റാവുവിനെയുമടക്കം ചാരക്കേസിൽപ്പെടുത്താൻ സിബി മാത്യൂസടക്കം ഗൂഡാലോചന നടത്തിയെന്ന് നമ്പി നാരായണനും വാദിച്ചു. അമേരിക്കയുമായുളള സൗഹൃദം തകർക്കരുതെന്ന അന്നത്തെ പ്രധാനമന്ത്റിയുടെ ഉപദേശം മാനിച്ചാണ് 1996ൽ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാതിരുന്നതെന്നും അദ്ദേഹം വാദിച്ചു.

സിബി മാത്യൂസ് അടക്കമുളള ഉദ്യോഗസ്ഥർ കോടികൾ സമ്പാദിച്ചതായി മറിയം റഷീദ ആരോപിച്ചു. സ്മാർട്ട് വിജയൻ ശാരീരികമായി ഉപദ്രവിച്ചതിന് സിബി മാത്യൂസ് കൂട്ടു നിന്നു. താനും ഫൗസിയയും ഇന്ത്യ വിട്ടുപോകാതിരിക്കാൻ 32 കള്ളക്കേസുകളാണെടുത്തത്. വിജയൻ മാത്രം ആറ് കേസുകളെടുത്തിട്ടുണ്ടെന്നും മറിയം റഷീദ ആരോപിച്ചു. സിബിഐയുടെ വാദം കേൾക്കുന്നതിനും കേസ് ഡയറി പരിശോധിക്കാനുമായി കേസ് 16ന് പരിഗണിക്കും.

 അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ന​മ്പി​യു​മാ​യു​ള്ള ഭൂ​യി​ട​പാ​ടു​ക​ൾ​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​പ്ര​തി​കൾ

കൊ​ച്ചി​:​ ​ഐ.​എ​സ്.​ആ​ർ.​ഒ​ ​മു​ൻ​ ​ശാ​സ്ത്ര​ജ്ഞ​ൻ​ ​ന​മ്പി​ ​നാ​രാ​യ​ണ​നും​ ​സി.​ബി.​ഐ​ ​മു​ൻ​ ​ഡി.​ഐ.​ജി​യു​ൾ​പ്പെ​ടെ​യു​ള്ള​വ​രും​ ​ത​മ്മി​ൽ​ ​ന​ട​ന്ന​ ​ഭൂ​മി​യി​ട​പാ​ടു​ക​ൾ​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​ചാ​ര​ക്കേ​സ് ​ഗൂ​ഢാ​ലോ​ച​ന​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സി​ൽ​ ​പ്ര​തി​ക​ളാ​യ​ ​എ​സ്.​ ​വി​ജ​യ​നും​ ​ത​മ്പി.​ ​എ​സ് ​ദു​ർ​ഗാ​ദ​ത്തും​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ന​ൽ​കി​യ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.
മു​ൻ​ ​ഡി.​ജി.​പി​ ​ര​മ​ൺ​ ​ശ്രീ​വാ​സ്ത​വ​യു​ടെ​ ​ഭാ​ര്യ​ ​അ​ഞ്ജ​ലി​ ​ശ്രീ​വാ​സ്ത​വ​യു​മാ​യും​ ​ഭൂ​മി​യി​ട​പാ​ടു​ ​ന​ട​ന്നി​ട്ടു​ണ്ട്.​ ​ഐ.​എ​സ്.​ആ​ർ.​ഒ​ ​ചാ​ര​ക്കേ​സി​ന്റെ​ ​ഗൂ​ഢാ​ലോ​ച​ന​ ​അ​ന്വേ​ഷി​ക്കു​ന്ന​ ​സി.​ബി.​ഐ​ ​സം​ഘം​ ​ഇ​ക്കാ​ര്യ​ങ്ങ​ളും​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​ഹ​ർ​ജി​ക്കാ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

തി​രു​നെ​ൽ​വേ​ലി​യി​ലെ ഭൂ​മി​ ​കൈ​മാ​റ്റം
ചാ​ര​ക്കേ​സ് ​അ​ന്വേ​ഷി​ച്ച​ ​സി.​ബി.​ഐ​ ​ഡി.​ഐ.​ജി​ ​രാ​ജേ​ന്ദ്ര​നാ​ഥ് ​കൗ​ളി​ന്റെ​യും​ ​അ​ഞ്ജ​ലി​ ​ശ്രീ​വാ​സ്ത​വ​യു​ടെ​യും​ ​പേ​രി​ലേ​ക്ക് 2004​ ​ൽ​ ​തി​രു​നെ​ൽ​വേ​ലി​ ​ജി​ല്ല​യി​ലെ​ ​നാ​ങ്കു​നേ​രി​യി​ലു​ള്ള​ ​സ്ഥ​ലം​ ​ന​മ്പി​ ​നാ​രാ​യ​ണ​ൻ​ ​കൈ​മാ​റി​യെ​ന്നാ​ണ് ​ഹ​ർ​ജി​ക്കാ​രു​ടെ​ ​മു​ഖ്യ​ ​ആ​രോ​പ​ണം.
ചാ​ര​ക്കേ​സി​ന്റെ​ ​സ​മ​യ​ത്ത് ​സൗ​ത്ത് ​സോ​ൺ​ ​ഐ.​ജി​യാ​യി​രു​ന്ന​ ​ര​മ​ൺ​ ​ശ്രീ​വാ​സ്ത​വ​യ്ക്കെ​തി​രെ​യും​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​യ​ർ​ന്നി​രു​ന്നു.​ ​ന​മ്പി​ ​നാ​രാ​യ​ണ​ൻ​ ​എ​ന്തി​നാ​ണ് ​ഇ​വ​രു​മാ​യി​ ​ഭൂ​മി​യി​ട​പാ​ടു​ ​ന​ട​ത്തി​യ​തെ​ന്ന് ​സി.​ബി.​ഐ​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​ഹ​ർ​ജി​ക്കാ​രു​ടെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഭൂ​മി​ ​കൈ​മാ​റ്റ​ത്തി​ന്റെ​ ​രേ​ഖ​ക​ളും​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി.​ ​കേ​സി​ലെ​ ​മ​റ്റൊ​രു​ ​പ്ര​തി​ ​സി​ബി​ ​മാ​ത്യൂ​സ് ​തി​രു​വ​ന​ന്ത​പു​രം​ ​സെ​ഷ​ൻ​സ് ​കോ​ട​തി​യി​ൽ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ ​ഹ​ർ​ജി​യി​ൽ​ ​ന​ൽ​കി​യ​ ​വി​വ​ര​ങ്ങ​ളാ​ണ് ​താ​ൻ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തെ​ന്നും​ ​ഹ​ർ​ജി​ക്കാ​രു​ടെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​പ​ശ്ചി​മ​ ​ബം​ഗാ​ളി​ൽ​ ​നി​ന്നു​ള്ള​ ​മു​തി​ർ​ന്ന​ ​രാ​ഷ്ട്രീ​യ​ ​നേ​താ​ക്ക​ളു​ടെ​യും​ ​നീ​തി​ന്യാ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും​ ​പേ​രി​ൽ​ ​ഭൂ​മി​ ​കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും​ ​ഹ​ർ​ജി​ക്കാ​ർ​ ​ആ​രോ​പി​ക്കു​ന്നു.​ ​സി.​ബി.​ഐ​ ​ഉ​ദ്യോ​ഗ​സ്ഥ​ന് 40​ ​ഏ​ക്ക​ർ​ ​ഭൂ​മി​യും​ ​അ​ഞ്ജ​ലി​ ​ശ്രീ​വാ​സ്ത​വ​യ്ക്ക് 12​ ​ഏ​ക്ക​ർ​ ​ഭൂ​മി​യും​ ​കൈ​മാ​റി​യ​തി​ന്റെ​ ​രേ​ഖ​ക​ളാ​ണ് ​ഹാ​ജ​രാ​ക്കി​യ​ത്.
എ​ന്നാ​ൽ​ ,​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യി​ൽ​ ​ഹൈ​ക്കോ​ട​തി​ക്ക് ​ഇ​ത്ത​രം​ ​വി​വ​ര​ങ്ങ​ൾ​ ​പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന് ​സി.​ബി.​ഐ​ക്കു​ ​വേ​ണ്ടി​ ​ഹാ​ജ​രാ​യ​ ​അ​സി.​ ​സോ​ളി​സി​റ്റ​ർ​ ​ജ​ന​റ​ൽ​ ​പി.​ ​വി​ജ​യ​കു​മാ​ർ​ ​വ്യ​ക്ത​മാ​ക്കി.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ളു​ണ്ടെ​ങ്കി​ൽ​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക്കാ​ണ് ​ന​ൽ​കേ​ണ്ട​തെ​ന്നും​ ,​ജെ​യി​ൻ​ ​ക​മ്മി​ഷ​ൻ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​സു​പ്രീം​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ച​ത​നു​സ​രി​ച്ചാ​ണ് ​കേ​സെ​ടു​ത്ത​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.​ ​ഈ​ ​രേ​ഖ​ക​ൾ​ ​സി.​ബി.​ഐ​യി​ൽ​ ​ഹാ​ജ​രാ​ക്കി​യെ​ങ്കി​ലും​ ​സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ​ഹ​ർ​ജി​ക്കാ​ർ​ ​വ്യ​ക്ത​മാ​ക്കി.​ ​തു​ട​ർ​ന്ന് ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ ​ഹ​ർ​ജി​ക​ൾ​ ​ന​മ്പി​ ​നാ​രാ​യാ​ണ​ന്റെ​ ​വാ​ദ​ത്തി​നാ​യി​ ​ജൂ​ലാ​യ് 19​ലേ​ക്ക് ​മാ​റ്റി.

Advertisement
Advertisement