പെർമിറ്റ് ഇല്ലാത്തവരെ ഹജ്ജിന് കൊണ്ടു പോയാൽ തടവ് ശിക്ഷയും പിഴയും

Thursday 15 July 2021 12:21 AM IST

റിയാദ് : ഹജ്ജ് പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് കൊണ്ടുപോവുന്നവർക്കെതിരേ കർശന നടപടികളുമായി സൗദി. ഹജ്ജിന് അനുമതിയില്ലാത്തവരെ കൊണ്ടുപോവുന്ന വഴിയിൽ വാഹനങ്ങൾ പിടിക്കപ്പെട്ടാൽ ഡ്രൈവർക്ക് ആറു മാസം തടവും അര ലക്ഷം റിയാൽ പിഴയുമായിരിക്കും ശിക്ഷയെന്ന്അധികൃതർഅറിയിച്ചു.ഇതിന്പുറമേഇവരുടെവാഹനങ്ങൾപിടിച്ചെടുക്കുമെന്നുംമുന്നറിയിപ്പ്നല്കി.

കൊവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്. ഇത് കൂടാതെ വ്യാജമായി ഉണ്ടാക്കിയ ഹജ്ജ് പെർമിറ്റ് ഉപയോഗിച്ച് മക്കയിൽ ഹജ്ജ് തീർഥാടനത്തിനെത്തുന്ന പ്രവാസികളെ സൗദിയിൽ നിന്ന് നാടുകടത്തും. അവരെ 10 കൊലത്തേക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും ഭരണകൂടം വ്യക്തമാക്കി. ഇങ്ങനെ സൗദിയില്‍ നിന്ന് നാടുകടത്തപ്പെടുന്നവര്‍ക്ക് പിന്നീട് തൊഴില്‍ വിസയില്‍ പ്രവേശനം ലഭിക്കുന്നതല്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ സൗദിയില്‍ താമസിക്കുന്ന സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 60,000 പേര്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതി നല്‍കിയിരിക്കുന്നത്.

Advertisement
Advertisement