വീട്ടമ്മയെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ

Thursday 15 July 2021 3:05 AM IST

തിരുവനന്തപുരം: ബീമാപള്ളി മാണിക്യവിളാകത്ത് വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. മാണിക്യവിളാകം പുതുവൽ പുത്തൽവീട്ടിൽ തൊത്തിക്കാലൻ എന്ന് വിളിക്കുന്ന സെയ്ദാലിയെയാണ് (24) പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12ന് വൈകിട്ട് 7നാണ് സംഭവം. മാണിക്യവിളാകത്തുള്ള കടയിൽ നിന്ന് സാധനം വാങ്ങി തിരികെ ഇറങ്ങിയ സമയം അവിടെ നിൽക്കുകയായിരുന്ന പ്രതി വീട്ടമ്മയെ കടന്നുപിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചശേഷം കടന്നുകളയുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ പൂന്തുറ എസ്.എച്ച്.ഒ സജികുമാർ, എസ്.ഐമാരായ ഷിഹാസ്, അഭിലാഷ്, രാഹുൽ, എസ്.സി.പി.ഒ ബിജു, സി.പി.ഒ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പൂന്തുറ സ്റ്റേഷനിൽ മാത്രം അഞ്ച് കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement
Advertisement