ലൈറ്റ് മെട്രോ പോയി, ഇനി നിയോ മെട്രോ

Thursday 15 July 2021 2:24 AM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ് വെറുതേയായില്ലെങ്കിൽ ഏതാനും വർഷത്തിനകം തലസ്ഥാനത്ത് നിയോ മെട്രോ ഓടും. ഒരു പതിറ്റാണ്ടിലേറെയായി ഫയലിൽ മാത്രമോടുന്ന ലൈറ്റ് മെട്രോ കേന്ദ്രം ഉപേക്ഷിച്ചു, പകരമാണ് നിയോമെട്രോ വരുന്നത്. മെട്രോയെക്കാൾ ചെലവ് കുറവുള്ള നിയോയാണ് ഇപ്പോൾ ചെറുനഗരങ്ങൾക്കെല്ലാം കേന്ദ്രം അനുവദിക്കുന്നത്. തൂണുകൾക്ക് മുകളിലും റോഡുകളിലൂടെയും ഓടുന്ന ചെറുട്രെയിനാണിത്. ശബ്ദവും വളരെക്കുറവ്.

മെട്രോയുടെ ഇരുമ്പുചക്രത്തിനു പകരം നിയോയ്ക്ക് ടയറാണുള്ളത്. വൈദ്യുതിയാണ് ഇന്ധനം. 12 മീറ്റർ എ.സി കോച്ചുകൾ മൂന്നെണ്ണമുണ്ടാവും. ഒരെണ്ണത്തിൽ 70 യാത്രക്കാർ. അഞ്ചരമീറ്റർ ഉയരമുള്ള തൂണിനുമുകളിലൂടെ ഓടിക്കാൻ കിലോമീറ്ററിന് 170 കോടിയാണ് ചെലവ്. മെട്രോയ്ക്ക് 300 കോടിയാകും. റോഡിലൂടെയാണെങ്കിൽ 25 കോടി മതി. റോഡിന് വീതിയില്ലാത്തതിനാൽ ഇവിടെ റോഡിലൂടെ ഓടിക്കൽ നടപ്പില്ല. പല മെട്രോകളും യാത്രക്കാർ കുറഞ്ഞ് നഷ്ടത്തിലായതോടെയാണ് നിയോമെട്രോയിലേക്ക് കേന്ദ്രം തിരിഞ്ഞത്. ഒന്നാംനിര നഗരങ്ങൾക്ക് മെട്രോ, രണ്ട്, മൂന്ന് നിരയിലുള്ള നഗരങ്ങൾക്ക് നിയോ എന്നതാണ് ഇപ്പോഴുള്ള രീതി.

ചില്ലറക്കാരനല്ല

-----------------------------------

കൊടുംവളവും വളയും, നിർമ്മാണത്തിനും നടത്തിപ്പിലും ചെലവ് തീരെക്കുറവാണ്. നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാം. ചെറുനഗരങ്ങളിൽ പൊതുഗതാഗതത്തിന്റെ ആധുനിക മുഖമായി നിയോ മാറും. നാസിക്, ഡൽഹി മെട്രോ പുതിയ റൂട്ട് എന്നിവിടങ്ങളിൽ നിയോയാണ് കേന്ദ്രം അനുവദിച്ചത്. ലൈറ്റ്മെട്രോയുടെ ചെലവു കുറഞ്ഞ, പരിഷ്‌കരിച്ച രൂപമാണ് നിയോ. യൂറോപ്യൻ നഗരങ്ങളിൽ നിയോ പൊതുഗതാഗതത്തിന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ലൈറ്റ്മെട്രോയുടെ പദ്ധതിരേഖ പുതുക്കി നിയോ മെട്രോയുടേതാക്കി കേന്ദ്രത്തിന് അപേക്ഷിക്കുകയാണ് ഇനി വേണ്ടത്. തിരുവനന്തപുരത്ത് കരമന - പള്ളിപ്പുറം ലൈറ്റ് മെട്രോയ്ക്ക് 4673 കോടിയാണ് ചെലവ് കണക്കാക്കിയത്. വിദേശവായ്പയും കേന്ദ്രസഹായവും കിട്ടും. മെട്രോയുടെ നഷ്ടം നികത്താൻ പാതയ്ക്ക് ഇരുവശത്തുമുള്ള ഇടനാഴിയിലെ ഭൂമിയുടെ രജിസ്ട്രേഷൻ നിരക്ക് രണ്ട് ശതമാനവും പ്രോപ്പർട്ടി ടാക്‌സ് 50 ശതമാനവും ഉയർത്തേണ്ടിവരും. ടെക്നോപാർക്കിന്റെ മൂന്ന് ഫേസുകളെയും ബന്ധിപ്പിച്ച് മെട്രോ ഓടിക്കാനുള്ള പഠനവും ഉടൻ പൂർത്തിയാക്കേണ്ടതുണ്ട്.

മെട്രോ നിയോ

 ലൈറ്റ്മെട്രോയ്ക്ക് ഇരുമ്പുചക്രമാണെങ്കിൽ നിയോയ്ക്ക് ടയർ. മദ്ധ്യഭാഗം

ഉള്ളിലേക്ക് കുഴിഞ്ഞ ടയർ ഒരു ട്രാക്കിലൂടെ ഓടും.

 റെയിൽവേയുടേതുപോലെ മുകളിൽ വലിച്ച ഇലക്ട്രിക് ലൈനിലെ

വൈദ്യുതിയുപയോഗിച്ചാണ് ഓട്ടം.

 വൈദ്യുതിയില്ലെങ്കിലും ബാറ്ററിയുപയോഗിച്ച് ഇരുപത്

കിലോമീറ്റർ ഓടിക്കാം. കയറ്റം കയറാനും ബുദ്ധിമുട്ടില്ല

 ബ്രേക്ക് ചെയ്യുമ്പോഴുള്ള ഘർഷണത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന

വൈദ്യുതിയുപയോഗിച്ചാണ് ബാറ്ററി ചാർജ്ജിംഗ്.

 റോഡിൽ പ്രത്യേക പാതയുണ്ടാക്കിയോ റോഡിന്റെ

മീഡിയനിലുണ്ടാക്കുന്ന തൂണിൽ പാളം ഉറപ്പിച്ചോ ട്രെയിനോടിക്കാം

 തൂണിനു മുകളിലാണെങ്കിൽ മെട്രോറെയിലിന്റെ അതേ സിവിൽ

ജോലികൾ വേണം. ലിഫ്‌റ്റോ എസ്കലേറ്ററോ വേണം.

യാത്ര സുഖകരം

 മെട്രോയുടേതുപോലെ സൗകര്യങ്ങളുള്ള 12 മീറ്റർ നീളമുള്ള ശീതീകരിച്ച കോച്ചുകൾ

 ഒരു കോച്ചിൽ 60-70 പേർക്ക് യാത്രചെയ്യാം. ഒരു ട്രെയിനിൽ 3 കോച്ചുകൾ

 ഓട്ടോമാ​റ്റിക് ഡോർ, ഡിജി​റ്റൽ പാസഞ്ചർ ഇൻഫർമേഷൻ സിസ്​റ്റം എന്നിവയുണ്ട്

 ഓൺലൈൻ ടിക്ക​റ്റിംഗ്, കാർഡ് ടിക്ക​റ്റിംഗ് തുടങ്ങിയ സംവിധാനങ്ങളുണ്ടാവും

Advertisement
Advertisement