കാവിലമ്മയായി കണ്ണകിയെത്തും, മൂത്തേടത്തുകാവിൽ നാളെ നടതുറപ്പ്

Friday 16 July 2021 12:55 AM IST

വൈ​ക്കം​ ​:​ ​മ​ധു​രാ​പു​രി​ ​ചു​ട്ടെ​രി​ച്ച് ​പ​ക​ ​തീ​ർ​ത്ത്,​ ​വ​ണി​ക​ ​വൈ​ശ്യ​രു​ടെ​ ​മു​ത്താ​ര​മ്മ​ൻ​ ​വി​ൽ​പ്പാ​ട്ട് ​കേ​ട്ട് ​സം​പ്രീ​ത​യാ​യി,​ ​കാ​വി​ല​മ്മ​യാ​യി​ ​വീ​ണ്ടും​ ​ക​ണ്ണ​കി​യെ​ത്തും.​ ​മൂ​ത്തേ​ട​ത്തു​കാ​വി​ൽ​ ​നാ​ളെ​ ​ന​ട​ ​തു​റ​ക്കും.​ ​ചി​ല​പ്പ​തി​കാ​ര​ത്തി​ൽ​ ​അ​ധി​ഷ്ഠി​ത​മാ​ണ് ​മൂ​ത്തേ​ട​ത്തു​കാ​വ് ​ക്ഷേ​ത്ര​ത്തി​ലെ​ ​ആ​ചാ​ര​ങ്ങ​ൾ.​ ​നാ​ളെ​ ​ആ​ചാ​ര​മ​നു​സ​രി​ച്ച് ​ദേ​വി​ക്ക് ​ക്ഷേ​ത്ര​ത്തി​ൽ​ ​വ​ര​വേ​ൽ​പ്പ് ​ന​ൽ​കും.​ ​രാ​വി​ലെ​ 4​ ​ന് ​ന​ട​തു​റ​ന്ന് ​ത​ന്ത്രി​യു​ടെ​ ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ​ ​ദേ​വി​യെ​ ​കു​ടി​യി​രു​ത്തു​ന്ന​ ​ച​ട​ങ്ങും​ ​തു​ട​ർ​ന്ന് ​വി​ശേ​ഷാ​ൽ​ ​അ​ഭി​ഷേ​ക​ങ്ങ​ളും​ ​മ​ല​ർ​ ​നി​വേ​ദ്യം,​ ​ഉ​ഷ​പൂ​ജ,​ ​എ​തൃ​ത്ത​പൂ​ജ​ ​എ​ന്നി​വ​യും​ന​ട​ക്കും.7​ ​ന് ​തീ​യി​ട്ടി​നു​ള്ള​ ​ക​ള​മെ​ഴു​ത്തും​ ​ക​ളം​ ​പൂ​ജ​യും​ .​പ​ന്തീ​ര​ടി​പൂ​ജ​ക്ക് ​ശേ​ഷം​ 8​ ​ന് ​രാ​മാ​യ​ണ​ ​മാ​സാ​ച​ര​ണ​ത്തി​ന്റെ​ ​ദീ​പ​പ്ര​കാ​ശ​നം​ ​സി.​കെ.​ ​ആ​ശ​എം​ ​എ​ൽ​ ​എ​ ​നി​ർ​വ​ഹി​ക്കും.​വൈ​കി​ട്ട് 5​ ​ന് ​ദീ​പാ​രാ​ധ​ന​യോ​ടെ​ ​ദീ​പ​കാ​ഴ്ച,​ 7​ ​ന് ​വ​ണി​ക​ ​വൈ​ശ്യ​ ​സം​ഘം​ ​മു​ത്താ​ര​മ്മ​ൻ​ ​സ​മി​തി​യു​ടെ​ ​വി​ൽ​പ്പാ​ട്ട്,​ 8​ന് ​തെ​ക്കു​പു​റ​ത്തു​ ​ഗു​രു​തി,​ 8.30​ ​ന് ​വ​ലി​യ​ ​തീ​യാ​ട്ട്. കേ​ര​ള​ത്തി​ൽ​ ​ര​ണ്ട് ​കൈ​ക​ളോ​ടു​കൂ​ടി​യു​ള്ള​ ​ഭ​ദ്ര​കാ​ളീ​രൂ​പം​ ​എ​ഴു​തു​ന്ന​ ​ഏ​ക​ ​ദേ​വീ​ക്ഷേ​ത്ര​മാ​ണ് ​മൂ​ത്തേ​ട​ത്തു​കാ​വ്.​ ​വി​ഷു​വി​ൻ​ ​നാ​ളി​ൽ​ ​അ​ത്താ​ഴ​പൂ​ജ​യ്ക്കും​ ​അ​രി​യേ​റി​നും​ ​ശേ​ഷം​ ​ന​ട​യ​ട​ച്ചാ​ൽ​ ​പി​ന്നീ​ട് ​ക​ർ​ക്ക​ട​കം​ 1​ ​ന് ​മാ​ത്ര​മാ​ണ് ​ക്ഷേ​ത്ര​ത്തി​ൽ​ ​പൂ​ജാ​ക​ർ​മ്മ​ങ്ങ​ൾ​ ​പു​ന​രാ​രം​ഭി​ക്കു​ക.​ ​ഈ​ ​മൂ​ന്ന് ​മാ​സം​ ​ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ​ ​ആ​രും​ ​പ്ര​വേ​ശി​ക്കി​ല്ല.​ ​മേ​ടം​ ​ഒ​ന്നി​ന് ​മ​ധു​ര​മീ​നാ​ക്ഷി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​മൂ​ത്തേ​ട​ത്തു​കാ​വി​ല​മ്മ​യു​ടെ​ ​പ്ര​ത്യേ​ക​ ​കോ​വി​ലാ​യ​ ​മ​ല​യാ​ള​ത്ത​മ്മ​ ​ശ്രീ​കോ​വി​ൽ​ ​തു​റ​ക്കും.​ ​ക​ർ​ക്കി​ട​കം​ ​ഒ​ന്നി​ന് ​മൂ​ത്തേ​ട​ത്തു​കാ​വി​ല​മ്മ​ ​തി​രി​കെ​ ​വൈ​ക്ക​ത്ത് ​എ​ത്തു​മ്പോ​ൾ​ ​മ​ധു​ര​യി​ലെ​ ​മ​ല​യാ​ള​ത്ത​മ്മ​യു​ടെ​ ​ശ്രീ​കോ​വി​ൽ​ ​അ​ട​യ്ക്കും.

Advertisement
Advertisement