കുഷ്ഠരോഗ നിർമാർജ്ജനത്തിന് തുടക്കം

Friday 16 July 2021 3:31 AM IST

തിരുവനന്തപുരം: 2025-ഓടെ സംസ്ഥാനത്തുനിന്നു കുഷ്ഠ രോഗം നിർമാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന അശ്വമേധം പരിപാടിയുടെ നാലം ഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാർ നിർവഹിച്ചു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫിറോസ് ലാലിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു മുഖ്യപ്രഭാഷണം നടത്തി.ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് മുരളി,ജില്ലാ ലെപ്രസി ഓഫിസർ ഡോ. സുകേഷ് രാജ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.വി.അരുൺ,ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫിസർ ബി.പമേല,അസിസ്റ്റന്റ് ലെപ്രസി ഓഫിസർ ടി. എസ് ഷാജികുമാർ,നോൺ മെഡിക്കൽ സൂപ്പർവൈസമർ ഷമ്മി കപൂർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement