ലെന തിരക്കഥാകൃത്താവുന്നു

Saturday 17 July 2021 8:07 AM IST

നടി ലെന ആദ്യമായി തിരക്കഥ എഴുതുന്ന ഒാളം എന്ന ചിത്രം നവാഗതനായ വി.എസ് അഭിലാഷ് സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സൗബിൻ ഷാഹിർ പുറത്തുവിട്ടു. അർജുൻ അശോകൻ, ബിനു പപ്പു, ഹരിശ്രീ അശോകൻ, നോബി മാർക്കോസ് , സുരേഷ് ചന്ദ്രമേനോൻ എന്നിവർക്കൊപ്പം ലെനയും താരനിരയിലുണ്ട്. സംവിധായകൻ വി. എസ് അഭിലാഷും തിരക്കഥ രചനയിൽ പങ്കാളിയാണ്. പുനത്തിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൗഫൽ പുനത്തിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അസ്കർ നിർവഹിക്കുന്നു . സംഗീതം അരുൺ തോമസ്.എഡിറ്റർ സംജിത് മുഹമ്മദ്.സൗണ്ട് ഡിസൈൻ രംഗനാഥ് രവി.23 വർ‌ഷമായി അഭിനയരംഗത്തുള്ള ലെന മലയാളത്തിനുപുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ളീഷ് എന്നീ ഭാഷകളിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.

Advertisement
Advertisement