ജില്ലയില്‍ 1,558 പേര്‍ക്ക് കൂടി കൊവിഡ്

Friday 16 July 2021 9:56 PM IST

തൃശൂർ: ജില്ലയിൽ 1,558 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 1,551 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,159 ആണ്. തൃശൂർ സ്വദേശികളായ 150 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,95,658 ആണ്. 2,84,750 പേർ രോഗമുക്തരായി. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.92 ശതമാനം. സമ്പർക്കം വഴി 1,543 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഒമ്പത് ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ രണ്ട് പേർക്കും ഉറവിടം അറിയാത്ത നാല് പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Advertisement
Advertisement