ചാ​രാ​യം​ ​വാ​റ്റു​ന്ന​തി​നി​ടെയു​വാ​വ് ​അ​റ​സ്റ്റിൽ

Saturday 17 July 2021 2:19 AM IST

നി​​​ല​​​മ്പൂ​​​ർ​​​ ​​​:​​​ ​​​ചാ​​​രാ​​​യം​​​ ​​​വാ​​​റ്റു​​​ന്ന​​​തി​​​നി​​​ടെ​​​ ​​​ഒ​​​രാ​​​ളെ​​​ ​​​എ​​​ക്‌​​​സൈ​​​സ് ​​​അ​​​റ​​​സ്റ്റ് ​​​ചെ​​​യ്തു.​​​ ​​​കു​​​റു​​​മ്പ​​​ല​​​ങ്ങോ​​​ട് ​​​പെ​​​രു​​​മ്പ​​​ത്തൂ​​​ർ​​​ ​​​തീ​​​ക്ക​​​ടി​​​യി​​​ൽ​​​ ​​​ആ​​​ലി​​​ങ്ങ​​​ൽ​​​ ​​​പ​​​റ​​​മ്പി​​​ൽ​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​പ്ര​​​തീ​​​ഷി​​​നെ​​​യാ​​​ണ്(26​​​)​​​ ​​​ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​​​ ​​​വീ​​​ട് ​​​വ​​​ള​​​ഞ്ഞ് ​​​പി​​​ടി​​​കൂ​​​ടി​​​യ​​​ത്.​​​ ​​​അ​​​ടു​​​ക്ക​​​ള​​​യി​​​ൽ​​​ ​​​ഗ്യാ​​​സ് ​​​സ്റ്റൗ​​​വും​​​ ​​​മ​​​റ്റ് ​​​വാ​​​റ്റു​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും​​​ ​​​ഉ​​​പ​​​യോ​​​ഗി​​​ച്ച് ​​​ചാ​​​രാ​​​യം​​​ ​​​വാ​​​റ്റു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ​​​അ​​​റ​​​സ്റ്റ്. തീ​​​ക്ക​​​ടി,​​​ ​​​ആ​​​ലോ​​​ടി,​​​ ​​​പെ​​​രു​​​മ്പ​​​ത്തൂ​​​ർ​​​ ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​ ​​​ചാ​​​രാ​​​യ​​​ ​​​നി​​​ർ​​​മ്മാ​​​ണം​​​ ​​​സ​​​ജീ​​​വ​​​മാ​​​ണെ​​​ന്ന​​​ ​​​പ​​​രാ​​​തി​​​ ​​​ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.​​​ ​​​ര​​​ണ്ടു​​​ ​​​ലി​​​റ്റ​​​ർ​​​ ​​​വാ​​​റ്റി​​​യെ​​​ടു​​​ത്ത​​​ ​​​ചാ​​​രാ​​​യ​​​വും​​​ ​​​വാ​​​റ്റാ​​​ൻ​​​ ​​​പാ​​​ക​​​പ്പെ​​​ടു​​​ത്തി​​​യ​​​ 30​​​ ​​​ലി​​​റ്റ​​​ർ​​​ ​​​വാ​​​ഷും​​​ ​​​പി​​​ടി​​​ച്ചെ​​​ടു​​​ത്തു.​​​ ​​​നി​​​ല​​​മ്പൂ​​​ർ​​​ ​​​മ​​​ജി​​​സ്‌​​​ടേ​​​റ്റ് ​​​കോ​​​ട​​​തി​​​ ​​​മു​​​മ്പാ​​​കെ​​​ ​​​ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ ​​​പ്ര​​​തി​​​യെ​​​ ​​​മ​​​ഞ്ചേ​​​രി​​​ ​​​സ​​​ബ്ജ​​​യി​​​ലി​​​ൽ​​​ ​​​റി​​​മാ​​​ൻ​​​ഡ് ​​​ചെ​​​യ്തു.​

Advertisement
Advertisement