സിറിയൻ പ്രസിഡന്റായി നാലാം തവണയും ബഷാർ അൽ അസദ്

Sunday 18 July 2021 12:00 AM IST

ഡമസ്‌കസ്: ആഭ്യന്തര സംഘർഷങ്ങളിൽ വലയുന്ന സിറിയയുടെ പ്രസിഡന്റായി നാലാം തവണയും ബഷാർ അൽ അസദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പുരോഹിതന്മാർ, പാർലമെന്റ് അംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ, ഉന്നത സൈനിക ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

2000 മുതൽ അധികാരത്തിൽ തുടരുന്ന അസദിന്റെ വിജയം തിരഞ്ഞെടുപ്പിന് മുൻപേ ഏറെക്കുറേ ഉറപ്പായിരുന്നു. 10 വർഷത്തെ ആഭ്യന്തര യുദ്ധം തകർത്തെറിഞ്ഞ രാജ്യത്തിന്റെ തലപ്പത്തേക്കാണ് അസദ് വീണ്ടും എത്തുന്നത്.

സാമ്പത്തിക പ്രതിസന്ധി അങ്ങേയറ്റം രൂക്ഷമായ സിറിയയിൽ 80 ശതമാനം ജനങ്ങളും ദാരിദ്ര്യ രേഖക്ക് കീഴിലാണ് ജീവിക്കുന്നതെന്ന് യു. എൻ റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങൾ ഇപ്പോഴും സർക്കാർ നിയന്ത്രണത്തിലല്ല. അഞ്ചുലക്ഷത്തിലധികം കുട്ടികളാണ് യുദ്ധത്തിൽ ഇതിനകം സിറിയയിൽ കൊല്ലപ്പെട്ടത്.

Advertisement
Advertisement