38,079 പുതിയ കേസുകൾ, 560 മരണം

Sunday 18 July 2021 1:46 AM IST

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗസ്ഥിരീകരണ നിരക്ക് 1.91 ശതമാനമായി കുറഞ്ഞു. 24 മണിക്കൂറിനിടെ 38,079 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 560 പേർ മരിച്ചു. 43,916 പേർ രോഗമുക്തരായി. 3,02,27,792 പേരാണ് ആകെ രോഗമുക്തി നേടിയത്.

ചികിത്സയിലുള്ളവരുടെ എണ്ണം 4,24,025 ആയി കുറഞ്ഞു. 39.96 കോടി ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തത്. പ്രതിദിന രോഗികളുടെ എണ്ണത്തിലും ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കേരളമാണ് മുന്നിൽ. കൊവിഡ് രൂക്ഷമായി ബാധിച്ചിരുന്ന മഹാരാഷ്ട്രയിൽ 7,761 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.

Advertisement
Advertisement