ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു;  ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കേസുകൾ

Sunday 18 July 2021 6:49 AM IST

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4.75 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പത്തൊൻപത് കോടി പിന്നിട്ടു. മരണസംഖ്യ 40,98,484 ആയി ഉയർന്നു. നിലവിൽ ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം 38,079 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.91 ശതമാനമായി കുറഞ്ഞു.നിലവിൽ 4.24 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 3.03 കോടി പേർ രോഗമുക്തി നേടി. 97.31 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 39.96 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു.

അമേരിക്ക മാത്രമാണ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് മുന്നിലുള്ളത്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം മൂന്നര ലക്ഷത്തോട് അടുത്തു.6.24 ലക്ഷം പേർ മരിച്ചു.രണ്ട് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം പേർ രോഗമുക്തി നേടി.

Advertisement
Advertisement