ഡെൽറ്റ വകഭേദം​: വടക്കു - കിഴക്കൻ സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണം

Monday 19 July 2021 12:00 AM IST

ന്യൂഡൽഹി: രാജ്യത്ത് പുതിയ ഡെൽറ്റ വകഭേദങ്ങൾ ആശങ്കപടർത്തുന്നതിനിടെ വടക്കു കിഴക്കൻ ഭാഗങ്ങളിലുടനീളം കർശന നിയന്ത്രണം ഏർപ്പെടുത്തി. രാജ്യത്ത് അണുബാധ വ്യാപിക്കുന്നത്, വടക്കു കിഴക്കൻ പ്രദേശങ്ങളിൽ ഏറെ ആശങ്കയണ്ടാക്കുകയാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.അസാമും സിക്കിമും കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

പല വടക്ക്സം കിഴക്കൻ സ്ഥാനങ്ങളും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് ലോക്ക്ഡൗൺ അല്ലെങ്കിൽ ജനക്കൂട്ട നിയന്ത്രണ നടപടികൾ പ്രഖ്യാപിക്കുകയാണ്. മണിപ്പൂർ 10 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മിസോറാം ഇന്നലെ അർദ്ധരാത്രി മുതൽ 24 വരെ കർശനമായ

ലോക്ക്ഡൗണിലേക്ക് നീങ്ങുകയാണ്. അഗർത്തലയിലും മറ്റ് 11 നഗര തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും ഇന്ന് മുതൽ 23 വരെ വാരാന്ത്യ കർഫ്യൂവും ഒരു ദിവസത്തെ കർഫ്യൂവും ത്രിപുര ഏർപ്പെടുത്തി.

ഹരിയാനയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ 27 വരെ നീട്ടി. കർണാടകയിൽ 26 മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനം.ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ച അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാത്രമേ ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ അനുമതി നൽകൂ. 50 ശതമാനം കപ്പാസിറ്റിയിൽ സിനിമ ഹാളുകളും ആഡിറ്റോറിയവും പ്രവർത്തിക്കാൻ അനുമതി നൽകും.

ആക്റ്റീവ് കേസുകൾ കുറയുന്നു
രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം കുറയുന്നു. 1.36 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ രാജ്യത്ത് 422,660 ആക്ടീവ് കേസുകളാണുള്ളത്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.31 ശതമാനം ആയി. 24 മണിക്കൂറിനിടെ 41,157 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികൾ 31,106,065 ആയി. 518 പേർ കൂടി മരിച്ചു. ആകെ രോഗികൾ 413,609.

Advertisement
Advertisement