ബക്രീദ് നിയന്ത്രണ ഇളവ്: കേരളത്തിനെതിരെ സിംഗ്വി

Tuesday 20 July 2021 7:54 AM IST

ന്യുഡൽഹി:ബക്രീദ് ആഘോഷങ്ങൾക്കായി മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയ കേരള സർക്കാരിനെതിരെ ദേശീയ തലത്തിൽ വൻ പ്രതിഷേധം.കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വിയാണ് ആദ്യം വിമർശനവുമായി എത്തിയത്. ' കേരളം കൊവിഡ് കിടക്കയിലാണെന്ന കാര്യം മറക്കരുത്. ബക്രീദ് ആഘോഷങ്ങൾക്കായി നിയന്ത്രണങ്ങൾ നീക്കിയ നടപടി ദൗർഭാഗ്യകരമാണ്. കാവടി യാത്ര തെറ്റാണെങ്കിൽ ബക്രീദ് പൊതു ആഘോഷമാകുന്നത് എങ്ങനെയാണെന്നും'അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇതിനിടെ നിയന്ത്രങ്ങൾ പുനഃസ്ഥാപിക്കണമെന്നും ഇല്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഡോക്ടമാരുടെ സംഘടനയായ ഐ.എം.എ. പ്രസ്താവനയിറക്കി. കേരളത്തിന്റെ ഈ നിലപാട് വേദനാജനകമാണ്. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ജമ്മു, യു.പി അടക്കമുള്ള സംസ്ഥാനങ്ങൾ തീർത്ഥാടനം പോലും ഒഴിവാക്കുമ്പോൾ വിദ്യാസമ്പന്നരായ കേരളം ഇത്തരം നിലപാടെടുക്കുന്നത് നിർഭാഗ്യകരമാണെന്നും ഐ.എം.എ. വ്യക്തമാക്കി.

എന്നാൽ ബക്രീദ് വീടുകളിൽ നടക്കുന്ന ആഘോഷമാണെന്നും അതിനാൽ തന്നെ നിയന്ത്രങ്ങളിൽ ഇളവ് വരുത്തിയതിൽ തെറ്റില്ലെന്ന് വാദവുമായി ഒട്ടേറെ പേർ ട്വീറ്റ് ചെയ്തു.