സ്വർണപ്പണിക്കാരനെ ആക്രമിച്ച് നാൽപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ഡി വൈ എഫ് ഐ നേതാവിനെ പുറത്താക്കി

Monday 19 July 2021 8:17 AM IST

വടകര: സ്വർണപ്പണിക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ ആരോപണ വിധേയനായ ഡി വൈ എഫ് ഐ നേതാവിനെ സി പി എം പുറത്താക്കി. സി.കെ നിജേഷിനെയാണ് പാർട്ടി പുറത്താക്കിയത്. സ്വർണപ്പണിക്കാരനിൽ നിന്ന് നാൽപ്പത്തിയാറ് ലക്ഷം രൂപ കവർന്നെന്നാണ് ആരോപണം. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം.


ഡി വൈ എഫ്‌ ഐ കല്ലാച്ചി മേഖല സെക്രട്ടറിയായിരിക്കെ നിജേഷും സുഹൃത്ത് നിഖിനും ചേർന്ന് രാജേന്ദ്രൻ എന്നയാളെ കബളിപ്പിച്ച് നാൽപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. സ്വർണം നൽകാമെന്ന് പറഞ്ഞ് ഇവർ രാജേന്ദ്രനെ കൂട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണം തട്ടിയെടുത്തുവെന്നാണ് ആരോപണം.

തന്റെ പരാതിയിൽ നിജേഷിനെ സ്റ്റേഷനിൽ വിളിച്ച് കാര്യം ചോദിച്ചതല്ലാതെ കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് നേരത്തെ രാജേന്ദ്രൻ ആരോപിച്ചിരുന്നു. അതേസമയം നിജേഷിന്റ ആസ്തി ഉൾപ്പടെയുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.