പാക് അധിനിവേശ കാശ്മീരിൽ പാവ സർക്കാരിനെ നിയമിക്കാൻ അനുവദിക്കില്ല

Tuesday 20 July 2021 12:42 AM IST

ഇസ്ലാമാബാദ്: പാക് അധിനിവേശ കാശ്മീരിൽ പാവ സർക്കാരിനെ നിയമിക്കാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അനുവദിക്കില്ലെന്ന് പാക് പ്രതിപക്ഷ നേതാവും പാകിസ്ഥാൻ മുസ്ലിം ലീഗ് - നവാസ് പാർട്ടിയുടെ ഉപാദ്ധ്യക്ഷയുമായ മറിയം നവാസ്.

ഇമ്രാന്റെ തീരുമാനങ്ങൾ ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കാൻ വേണ്ടിയാണ് ഈ നീക്കം. എന്നാൽ ഇതിന് ഒരിക്കലും സമ്മതിക്കില്ല. പാക് അധിനിവേശ കാശ്മീരിനെ പാകിസ്ഥാന്റെ പുതിയ പ്രവിശ്യയാക്കാനാണ് ഇമ്രാൻ ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ ഇതിനകം തീരുമാനമായിട്ടുണ്ട് - മറിയം പറഞ്ഞു.

കഴിഞ്ഞ വർഷം പാക് അധിനിവേശ കശ്മീരിലെ ഗിൽജിത് - ബാൾട്ടിസ്ഥാനിൽ പാകിസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിയിരുന്നു. ഇത്തവണ 25നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ഹർജി കോടതി അത് തള്ളിയിരുന്നു.

Advertisement
Advertisement