പാലാ, കടുത്തുരുത്തി തോൽവി അന്വേഷിക്കും

Tuesday 20 July 2021 12:00 AM IST

കോട്ടയം: കേരള കോൺഗ്രസ് ശക്തികേന്ദ്രങ്ങളായ പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിൽ ഇടതുസ്ഥാനാർത്ഥികളായ ജോസ് കെ. മാണിയുടേയും സ്റ്റീഫൻ ജോർജിന്റെയും തോൽവി അന്വേഷിക്കാൻ സി.പി.എം ജില്ലാ കമ്മറ്റി തീരുമാനം. ജില്ലാ സെക്രട്ടേറിയറ്റിലെ രണ്ട് അംഗങ്ങളാകും അന്വേഷിക്കുക. പാലായിൽ ജോസിന്റെ തോൽവി 20000 ബി.ജെ.പി വോട്ടുകൾ മാണി സി. കാപ്പന് മറിച്ചുകൊടുത്തതുകൊണ്ടാണെന്നായിരുന്നു നേരത്തേ ജില്ലാ കമ്മറ്റി വിലയിരുത്തിയത്. ഇത് സി.പി.എം സംസ്ഥാന കമ്മിറ്റി തള്ളി. വീണ്ടും ജില്ലാ കമ്മിറ്റി അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സി.പി.എം വോട്ടുകളും ജോസ് വിഭാഗം ശക്തികേന്ദ്രങ്ങളിലെ വോട്ടുകളും മറിഞ്ഞുവെന്ന് ആരോപണം ഉയർന്നിരുന്നു.

Advertisement
Advertisement