നിയമപരമായി നേരിടും; പിഴയടക്കില്ലെന്ന് ഏകോപന സമിതി

Monday 19 July 2021 11:03 PM IST

തൃശുർ: ബലി പെരുന്നാൾ ഇളവ് പ്രമാണിച്ച് ജില്ലയിൽ കൊവിഡ് വ്യാപന തോത് കുറഞ്ഞ എ.ബി.സി മേഖലയിൽ കടകൾ തുറന്ന വ്യാപാരികൾക്ക് എതിരെ എടുത്ത കേസുകൾ വ്യാപാരി വ്യവസായി ഏകോപന സമിതി നിയമപരമായി നേരിടുമെന്ന് ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുൽ ഹമീദ്. ഏകോപന സമിതിയിൽ അംഗങ്ങളായ ഒരു വ്യാപാരിയും പിഴ അടക്കില്ല. കേസ് സമിതി നടത്തും. ഉപഭോക്താക്കൾ കൂടിയെന്നും സമയക്രമം പാലിച്ചില്ലെന്നും ആരോപിച്ചാണ് വ്യാപാരികൾക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. സർക്കാർ ഉത്തരവിൽ ഉദ്യോഗസ്ഥരുടെ അറിവില്ലായ്മയും പ്രശ്‌നമാണ്. എ.ബി.സി മേഖലയിൽ മുഴുവൻ കടകളും തുറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ പെരുന്നാളിന് മാത്രമാണ് ഇളവ് നൽകിയിട്ടുള്ളത്. പിന്നാലെ എ.ബി മേഖലയിൽ മുഴുവൻ കടകളും തുറക്കാൻ അനുവദിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

Advertisement
Advertisement