കൈവിടല്ലേ ജാഗ്രത

Tuesday 20 July 2021 12:55 AM IST

ആലപ്പുഴ: കൊവിഡ് പ്രതിരോധത്തിൽ വീഴ്ച വരുത്തരുതെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ശരിയായി മൂക്കും വായും മൂടുന്ന വിധം മാസ്‌ക്ക് ധരിച്ച് കൈകൾ അണുവിമുക്താമാക്കി അകലം പാലിക്കണം. ആൾക്കൂട്ടത്തിൽപ്പെടാതെ സ്വയം ഒഴിഞ്ഞു നിൽക്കാൻ ശീലിക്കുക. ചെറിയ അശ്രദ്ധ പോലും രോഗികളുടെ എണ്ണം ക്രമാതീതമായി കൂടാനും മരണ നിരക്ക് കൂടാനും കാരണമാകും. വാക്സിൻ സ്വീകരിച്ചാലും മാസ്‌ക് ധരിക്കുന്നതുൾപ്പെടെയുള്ള കരുതലുകൾ വീഴ്ച വരുത്താതെ തുടരണം.

Advertisement
Advertisement