അത്യാധുനിക വാഹനങ്ങൾ അഗ്നിശമന സേനയുടെ ഭാഗമായി

Tuesday 20 July 2021 2:56 AM IST

തിരുവനന്തപുരം: ഫയർഫോഴ്സിന്റെ കരുത്ത് കൂട്ടുന്ന 88 അത്യാധുനിക വാഹനങ്ങൾ സേനയുടെ ഭാഗമായി. ഇന്നലെ രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഒഫ് നിർവഹിച്ചു. ഫയർ ഫോഴ്സ് മേധാവി ബി.സന്ധ്യ, ഡയറക്ടർ ടെക്‌നിക്കൽ നൗഷാദ്, ഡയറക്ടർ അഡ്‌മിൻ അരുൺ എന്നിവർ പങ്കെടുത്തു. പുത്തൻ വാഹനങ്ങൾ സംസ്ഥാനത്തെ വിവിധ ഫയർ സ്റ്റേഷനുകൾക്ക് കൈമാറും. സേനയ്ക്കായി 209 അത്യാധുനിക വാഹനങ്ങളാണ് വാങ്ങിയത്. പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ നേരിടാൻ അനുയോജ്യമായ മൾട്ടി യൂട്ടിലിറ്റി വെഹിക്കിളുകൾ, പെട്രോളിയം രാസദുരന്തങ്ങളിൽ പ്രതികരണശേഷിയുള്ള വലിയ ഫോം ടെൻഡറുകൾ എന്നീ വാഹനങ്ങളും കൈമാറിയവയിൽ ഉൾപ്പെടുന്നു.

സേനയുടെ ഭാഗമായവ

ഫോം ടെൻഡർ വാഹനങ്ങൾ10

ആംബുലൻസ് 18

മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾ 30

ബൊലേറോ ജീപ്പ് 30

Advertisement
Advertisement