പോ​ക്സോ​ ​കേ​സി​ൽ​ ​സൈ​നി​ക​ൻ​ ​അ​റ​സ്റ്റിൽ

Tuesday 20 July 2021 4:29 AM IST

കൊ​ല്ലം​:​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​പെ​ൺ​കു​ട്ടി​യെ​ ​പീ​ഡി​പ്പി​ച്ച​ ​സൈ​നി​ക​നെ​ ​ല​ഡാ​ക്കി​ലെ​ ​അ​തി​ർ​ത്തി​യി​ൽ​ ​നി​ന്ന് ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​ക്വാ​ഡ് ​പി​ടി​കൂ​ടി.​ ​ച​വ​റ​ ​കു​ള​ങ്ങ​ര​ഭാ​ഗം​ ​മു​റി​യി​ൽ​ചേ​രി​ ​പു​ത്ത​ൻ​വീ​ട്ടി​ൽ​ ​മ​നു​മോ​ഹ​നാ​ണ് ​(32​)​ ​അ​റ​സ്റ്റി​ലാ​യ​ത്.

പെ​ൺ​കു​ട്ടി​യെ​ ​പീ​ഡി​പ്പി​ച്ച​ ​ശേ​ഷം​ ​ലാ​ഡാ​ക്കി​ലെ​ ​ജോ​ലി​ ​സ്ഥ​ല​ത്തേ​ക്ക് ​പോ​യ​ ​ഇ​യാ​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്യു​ന്ന​തി​ന് ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ്പെ​ഷ്യ​ൽ​ ​സ്ക്വാ​ഡ് ​രൂ​പീ​ക​രി​ച്ചി​രു​ന്നു.​ ​ജ​മ്മു​കാ​ശ്മീ​ർ​ ​പൊ​ലീ​സ് ​സൂ​പ്ര​ണ്ട് ​ച​ന്ദ​ൻ​ ​കോ​ഫ്തീ​യു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ക​ര​സേ​ന​ ​അ​ധി​കൃ​ത​രു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു.​ ​തു​ട​ർ​ന്ന് ​അ​തി​ർ​ത്തി​യി​ൽ​ ​നി​ന്ന് 900​ ​കി​ലോ​മീ​റ്റ​ർ​ ​താ​ഴെ​യു​ള്ള​ ​ജൗ​റി​ ​പ​ട്ടാ​ള​ക്യാ​മ്പി​ലെ​ത്തി​ച്ച് ​പ്ര​തി​യെ​ ​ക​ര​സേ​ന​ ​പൊ​ലീ​സി​ന് ​കൈ​മാ​റു​ക​യാ​യി​രു​ന്നു.

തെ​ക്കും​ഭാ​ഗം​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​പി.​ജി​ ​മ​ധു,​ ​എ​സ്.​ഐ​മാ​രാ​യ​ ​സ​തീ​ഷ് ​ശേ​ഖ​ർ,​ ​വി​ജ​യ​കു​മാ​ർ,​ ​എ.​എ​സ്.​ഐ​മാ​രാ​യ​ ​ക്രി​സ്റ്റി​ൻ​ ​ആ​ന്റ​ണി,​ ​ഹ​രി​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​സം​ഘ​ത്തി​നാ​യി​രു​ന്നു​ ​അ​ന്വേ​ഷ​ണ​ ​ചു​മ​ത​ല.​ ​എ​സ്.​ഐ​ ​സ​തീ​ഷ് ​ശേ​ഖ​ർ,​ ​എ.​എ​സ്.​ഐ​മാ​രാ​യ​ ​ക്രി​സ്റ്റി​ൻ​ ​ആ​ന്റ​ണി,​ ​ഹ​രി​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​ർ​ ​ല​ഡാ​ക്കി​ൽ​ ​പോ​യ​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Advertisement
Advertisement