പ്രതിപക്ഷ വിമർശനങ്ങളെ നേരിടണമെന്ന് മോദി
Wednesday 21 July 2021 12:19 AM IST
ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗത്തിനെ പ്രതിരോധിക്കാൻ നേരിട്ടിറങ്ങണമെന്നും പ്രതിരോധത്തിൽ വീഴ്ച വന്നുവെന്ന് കോൺഗ്രസും മറ്റും നടത്തുന്ന കള്ളപ്രചാരണങ്ങളെ നേരിടണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ബി.ജെ.പി എം.പിമാർക്ക് നിർദ്ദേശം നൽകി. എല്ലാ പാർട്ടി എം.പിമാരും പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് പ്രതിരോധത്തിലും വാക്സിനേഷനിലും രാജ്യം നേടിയ പുരോഗതി അംഗീകരിക്കാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം തയാറാകുന്നില്ല. കോൺഗ്രസ് ഇപ്പോഴും പക്ഷാഘാതം വന്ന അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മൂന്നാം
വർഷകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസും എം.പിമാരുടെ യോഗം വിളിച്ചിരുന്നു.