രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും നാൽപതിനായിരത്തിന് മുകളിൽ, മരണസംഖ്യയിലും വർദ്ധനവ്

Wednesday 21 July 2021 11:50 AM IST

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും നാൽപതിനായിരത്തിന് മുകളിൽ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 42,015 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,12,16,337 ആയി ഉയർന്നു.


നിലവിൽ 4,07,170 സജീവ കേസുകളാണ് ഉള്ളത്. പ്രതിദിന മരണനിരക്കിലും വർദ്ധനവ് ഉണ്ടായി. ഇന്നലെ 3,998 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 4,18,480 ആയി.

36,977 പേരാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ആകെ രോഗമുക്തരുടെ എണ്ണം 3,03,90,687 ആയി ഉയർന്നു. വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 41,54,72,455 ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തു.

Advertisement
Advertisement