മിശ്രിത രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയത് 40 ലക്ഷം രൂപയുടെ സ്വർണം; ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ

Wednesday 21 July 2021 6:45 PM IST

ചെന്നൈ: ലക്ഷക്കണക്കിന് രൂപ വിലവരുന്ന സ്വർണം മിശ്രിത രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച കടത്താൻ ശ്രമിച്ച യാത്രക്കാരൻ ചെന്നൈ വിമാനത്താവളത്തിൽ കസ്‌റ്റംസ് പരിശോധനയിൽ പിടിയിലായി. ദുബായിൽ നിന്നും ചെന്നൈയിലെത്തിയ ഇയാൾ 810 ഗ്രാം 24 കാരറ്റ് സ്വർണമാണ് കടത്തിക്കൊണ്ടുവന്നതെന്ന് കസ്‌റ്റംസ് അറിയിച്ചു.

നാല് കെട്ടുകളിലായി മിശ്രിത രൂപത്തിലാക്കി മലദ്വാരത്തിൽ സൂക്ഷിച്ച സ്വർണമാണ് പിടികൂടിയത്. പുരുഷന്മാർക്ക് 50,000 രൂപയിൽ താഴെ മാത്രം വിലവരുന്ന 20 ഗ്രാം സ്വർണമേ വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരാൻ അനുമതിയുള‌ളു. സ്‌ത്രീകൾക്ക് ഒരു ലക്ഷവും.

മുൻപ് ജനുവരി മാസത്തിലും മൂന്ന് ദിവസങ്ങളിലായി ചെന്നൈയിൽ ഒൻപത് കിലോയോളം സ്വർണം കടത്തിക്കൊണ്ടുവന്നത് പിടികൂടിയിരുന്നു. 2020 ഡിസംബറിൽ 35 ലക്ഷം രൂപ വിലവരുന്ന 706 ഗ്രാം സ്വ‌ർണം കുഴമ്പ് രൂപത്തിലാക്കിയത് പിടികൂടിയിരുന്നു. ഈ സംഭവങ്ങളിലെല്ലാം കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും കസ്‌റ്റംസ് അറിയിച്ചു.

Advertisement
Advertisement