മെഡി. കോളേജിൽ പിങ്ക് കഫേ തുറന്നു

Thursday 22 July 2021 12:00 AM IST

കോട്ടയം: ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് സി.ഡി എസിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിൽ പിങ്ക്, സ്വാദ്, കഫേ യൂണിറ്റുകൾ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡൻ്റ് റോസിലി ടോമിച്ചൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അന്നമ്മ മാണി, മെഡിക്കൽ കോളേജ് സൂപ്രണ്ട്. ടി കെ ജയകുമാർ, ആർ.എം.ഒ. ആർ.ടി രഞ്ജിൻ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് ദിവാകർ എന്നിവർ പങ്കെടുത്തു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ- ഒാർഡിനേറ്റർ അരുൺ പ്രഭാകർ നന്ദി പറഞ്ഞു.

Advertisement
Advertisement