ബൈക്ക് കത്തിനശിച്ച നിലയിൽ

Wednesday 21 July 2021 10:05 PM IST
പരത്തിച്ചാലിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിനശിച്ച നിലയിൽ

തൃക്കരിപ്പൂർ: വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് തീയിട്ടു നശിപ്പിച്ചതായി പരാതി. പ്രവാസിയായ ഉദിനൂർ പരത്തിച്ചാലിലെ എ.സി. അബ്ദുള്ളയുടെ യമഹയുടെ പുത്തൻ സീരീസിലുള്ള എഫ് സെഡ് ബൈക്കാണ് കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ പുലർച്ചെ ഒന്നോടെ ശബ്ദം കേട്ട് ബന്ധുവായ അടുത്ത വീട്ടിലെ മുസമ്മിൽ എന്ന യുവാവാണ് സംഭവം കണ്ടത്. സമയോചിതമായി ഈയാൾ ഇടപെട്ടതിനെ തുടർന്ന് വൻ അഗ്നിബാധ ഒഴിവാക്കാൻ കഴിഞ്ഞു. ചന്തേര പോലീസ് ഇൻസ്‌പെക്ടർ പി. നാരായണൻ സ്ഥലത്തെത്തി. പരത്തിച്ചാൽ പരിസരത്തെ നിരീക്ഷണ കാമറകൾ നോക്കി യപ്പോൾ മറ്റൊരു വീട്ടിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ നിന്നും പെട്രോൾ ഊറ്റിയെടുന്ന രണ്ടുപേരുടെ ദൃശ്യം ലഭിച്ചിട്ടുണ്ട്.

Advertisement
Advertisement