ശശീന്ദ്രനെ മുഖ്യമന്ത്രി പുറത്താക്കണം:വി.ഡി.സതീശൻ

Thursday 22 July 2021 12:00 AM IST

തിരുവനന്തപുരം: യുവതിയെ കടന്നുപിടിച്ച കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന ആരോപണം നേരിടുന്ന വനം മന്ത്രി എ.കെ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. യുക്തിരഹിതവും ദുർബലവുമായ വാദങ്ങളാണ് ശശീന്ദ്രൻ ഉന്നയിക്കുന്നത്. പീഡിപ്പിച്ചു എന്നു പറഞ്ഞ് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി നിലനിൽക്കുമ്പോഴാണ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ശശീന്ദ്രൻ പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ചത്.

ഇതാണോ സി.പി.എമ്മിന്റെ സ്ത്രീപക്ഷ കാമ്പയിൻ? സ്ത്രീപക്ഷത്തിനായി സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ഇനി കഴിയമോ? ഈ മന്ത്രിയെ മന്ത്രിസഭിയിൽ വച്ചുകൊണ്ടിരിക്കുന്നത് ഭൂഷണമായി കാണുകയാണെങ്കിൽ പ്രതിപക്ഷം മറ്റ് മാർഗങ്ങൾ തേടും. കൊല്ലം നിലമേൽ പഞ്ചായത്ത് പി.എച്ച്.സി ഉപരോധിച്ചതിന്റെ പേരിൽ അഞ്ച് വനിതകളടക്കം പത്ത് പഞ്ചായത്ത് അംഗങ്ങളെ കള്ളക്കേസിൽ കുടുക്കി ജയിലിലിട്ടിരിക്കുകയാണ്. രണ്ടാം തവണ അധികാരത്തിൽ എത്തിയതിന്റെ ധിക്കാരമാണിത്. മരം മുറിയുമായി ബന്ധപ്പെട്ട് വിവരാവകാശ രേഖ നൽകിയതിന് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയെടുത്തു. ഇതിനൊക്കെ നിയമസഭയിൽ സർക്കാർ ഉത്തരം പറയേണ്ടി വരുമെന്നും സതീശൻ പറഞ്ഞു.

 ശ​ശീ​ന്ദ്ര​നെ​തി​രെ​ ​കേ​സെ​ടു​ക്കേ​ണ്ടെ​ന്ന് ​പൊ​ലീ​സി​ന് ​നി​യ​മോ​പ​ദേ​ശം

എ​ൻ.​സി.​പി​ ​നേ​താ​വാ​യ​ ​ഹോ​ട്ട​ൽ​ ​ഉ​ട​മ​ ​കൈ​യി​ൽ​ ​ക​യ​റി​പ്പി​ടി​ച്ച് ​അ​പ​മാ​നി​ച്ചെ​ന്ന​ ​കു​ണ്ട​റ​ ​സ്വ​ദേ​ശി​യാ​യ​ ​യു​വ​തി​യു​ടെ​ ​പ​രാ​തി​ ​ഒ​തു​ക്കാ​ൻ​ ​യു​വ​തി​യു​ടെ​ ​പി​താ​വി​നെ​ ​മ​ന്ത്രി​ ​എ.​കെ.​ശ​ശീ​ന്ദ്ര​ൻ​ ​ഫോ​ൺ​വി​ളി​ച്ച​തി​ൽ​ ​കേ​സെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് ​പൊ​ലീ​സി​നു​ ​നി​യ​മോ​പ​ദേ​ശം.​ ​കേ​സ് ​ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ​ ​മ​ന്ത്റി​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യോ​ ​മ​​​റ്റു​ ​ത​ര​ത്തി​ൽ​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തു​ക​യോ​ ​ചെ​യ്യാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ക്രി​മി​ന​ൽ​ ​കേ​സ് ​നി​ല​നി​ൽ​ക്കി​ല്ല.​ ​മ​ന്ത്റി​ക്കെ​തി​രേ​ ​കേ​സെ​ടു​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടു​ള്ള​ ​ര​ണ്ട് ​പ​രാ​തി​ക​ളി​ലാ​ണ് ​പൊ​ലീ​സ് ​നി​യ​മോ​പ​ദേ​ശം​ ​തേ​ടി​യ​ത്.

Advertisement
Advertisement