മുഖ്യമന്ത്രി വേട്ടക്കാർക്കൊപ്പം: കെ.സുരേന്ദ്രൻ

Thursday 22 July 2021 12:08 AM IST

തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഇരയെ അപമാനിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. വേട്ടക്കാർക്കൊപ്പമാണ് പിണറായി വിജയനും സർക്കാരുമെന്ന് അവർ തെളിയിക്കുകയാണ്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ജനാധിപത്യത്തിന് തീരാ കളങ്കമാണ്. ശശീന്ദ്രൻ ഉടൻ രാജിവയ്ക്കുകയാണ് വേണ്ടത്. ഇല്ലെങ്കിൽ പുറത്താക്കാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണം.

 ശ​ശീ​ന്ദ്ര​നെ​ ​വ​ഴി​യി​ൽ​ ​ത​ട​യും​:​ ​യു​വ​മോ​ർ​ച്ച

എ.​കെ.​ശ​ശീ​ന്ദ്ര​ൻ​ ​മ​ന്ത്രി​സ്ഥാ​നം​ ​രാ​ജി​ ​വ​ച്ചി​ല്ലെ​ങ്കി​ൽ​ ​വ​ഴി​യി​ൽ​ ​ഇ​റ​ങ്ങാ​ൻ​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ​യു​വ​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​അ​ധ്യ​ക്ഷ​ൻ​ ​പ്ര​ഫു​ൽ​ ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.​ ​ശ​ശീ​ന്ദ്ര​നെ​ ​ഇ​രു​ത്തി​ക്കൊ​ണ്ട് ​നി​യ​മ​സ​ഭ​ ​ചേ​രാ​ൻ​ ​അ​നു​വ​ദി​ക്കി​ല്ല.​ ​ശ​ശീ​ന്ദ്ര​ൻ​ ​നി​യ​മ​സ​ഭ​യി​ലു​ണ്ടെ​ങ്കി​ൽ​ ​സ​മ്മേ​ള​നം​ ​ന​ട​ക്കു​മ്പോ​ൾ​ ​യു​വ​മോ​ർ​ച്ച​ ​പു​റ​ത്ത് ​പ്ര​തി​ഷേ​ധം​ ​ന​ട​ത്തു​മെ​ന്നും​ ​പ്ര​ഫു​ൽ​ ​കൃ​ഷ്ണ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
പെ​ൺ​കു​ട്ടി​യു​ടെ​ ​പി​താ​വി​നെ​ ​വി​ളി​ച്ച് ​കേ​സ് ​ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​മ​ന്ത്രി​ ​ന​ട​ത്തി​യി​രി​ക്കു​ന്ന​ത് ​തി​ക​ഞ്ഞ​ ​സ​ത്യ​പ്ര​തി​ജ്ഞാ​ ​ലം​ഘ​ന​മാ​ണെ​ന്നും​ ​പ്ര​ഫു​ൽ​ ​കൃ​ഷ്ണ​ൻ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

Advertisement
Advertisement