ലോക്ക്ഡൗൺ ഫലപ്രദമാകുന്നില്ല : കൊവിഡിൽ വലഞ്ഞ് ആസ്ട്രലിയ

Thursday 22 July 2021 1:23 AM IST

സിഡ്നി : കൊവിഡിനെ ചെറുക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ആസ്‌ട്രേലിയയിൽ കൊവിഡ് വീണ്ടും പിടിമുറുക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള നഗരമായ സിഡ്നി ഉൾപ്പെടുന്ന വെയിൽസിൽ കൊവിഡ് ശമനമില്ലാതെ തുടരുകയാണ്. ഇവിടെ ഡെൽറ്റാ വൈറസിന്റെ സാന്നിദ്ധ്യവും കണ്ടെത്തിയിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 11 ശതമാനം ആളുകൾക്കാണ് രണ്ട് ഡോസ് വാക്സിനും ലഭിച്ചിട്ടുളളത്. അസ്ട്രസെനക വികസിപ്പിച്ച വാക്സിൻ 60 വയസിന് മുകളിലുള്ളവർക്കും ഫൈസറിന്റെ വാക്സിൻ 40 വയസിന് മുകളിലുള്ളവർക്കുമാണ് വിതരണം ചെയ്യുന്നത്.

രാജ്യത്ത് നിലവിൽ ഫൈസർ വാക്സിൻ പ്രതിസന്ധി രൂക്ഷമാണെന്ന് ന്യൂ സൗത്ത് വെയിൽസ് ആരോഗ്യമന്ത്രി ബ്രാഡ് ഹാസർഡ് പറഞ്ഞു.

ആസ്ട്രേലിയയിൽ ഇതുവരെ 32,100 കൊവിഡ് കേസുകളും 915 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Advertisement
Advertisement