പി.എസ്.ശ്രീധരൻ പിള്ള ഗോകർണ മഠം സന്ദർശിച്ചു

Thursday 22 July 2021 11:02 PM IST

പനാജി: ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഗൗഡ സാരസ്വത സമൂഹത്തിന്റെ കേന്ദ്ര മഠങ്ങളിലൊന്നായ ശ്രീഗോകർണ മഠം സന്ദർശിച്ച് മഠാധിപതി വിദ്യാധിരാജതീർത്ഥ ശ്രീപദ് വേദർ സ്വാമിയുടെ വേർപാടിൽ അനുശോചിച്ചു.

സമുദായാചാര്യൻ കൂടിയായ സ്വാമി കഴിഞ്ഞ ദിവസമാണ് മഹാനിർവാണം പ്രാപിച്ചത്. 550 വർഷത്തെ പഴക്കമുള്ള ജീവോത്തമ മഠത്തിന്റെ സാരഥ്യത്തിൽ 48 വർഷമുണ്ടായിരുന്നു അദ്ദേഹം.

ഗവർണറെ മഠം പ്രസിഡന്റ് സുനിൽ പ്രഭു ദേശായി, സെക്രട്ടറി അനിൽ പൈ എന്നിവരുടെ നേതൃത്വത്തിൽ വരവേറ്റു. നിയുക്ത മഠാധിപതി ശ്രീ വിദ്യാദേശ് തീർത്ഥരെ ഗവർണർ സന്ദർശിച്ചു.

Advertisement
Advertisement