പെട്ടെന്നുണ്ടാകുന്നതും തുട‌ർച്ചയായി സാവധാനം കൂടി വരുന്നതുമായ തലവേദനയുണ്ടോ; അത്തരം രോഗ ലക്ഷണം ശ്രദ്ധിക്കണം, കാരണം ഇവയാണ്

Friday 23 July 2021 4:35 PM IST

നമ്മിൽ, തലവേദന അനുഭവിക്കാത്ത ആരും ഉണ്ടാകില്ല. ഭൂരിഭാഗം തലവേദനയും അപകടകരമല്ലെങ്കിലും ചിലതെങ്കിലും അപകടകരമായേക്കാം. അതിനാൽ ഇത്തരം തലവേദനയെ തിരിച്ചറിയുകയും കൃത്യസമയത്ത് ചികിത്സിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

അപകടകരമായ തലവേദന നമുക്ക് എങ്ങനെ മനസ്സിലാക്കാനാകും?

ചില സമയങ്ങളിൽ തലവേദന വളരെ കഠിനമായിരിക്കാം, വ്യക്തിക്ക് ഒരു ജോലിയും ചെയ്യാൻ കഴിഞ്ഞേക്കില്ല. ചിലർ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചു പോലും ചിന്തിച്ച് പോകും,

എന്നാൽ 98 ശതമാനം തലവേദനയും അപകടകരമായ തരത്തിലുള്ളവയല്ല, ശരിയായ രോഗനിർണയവും ചികിത്സയും വഴി ഇവ എളുപ്പം ഭേദമാക്കാം എന്നതാണ് വസ്തുത.

തലവേദന യുടെ സാധാരണ കാരണങ്ങൾ?

പിരിമുറുക്കം തലവേദന ( 80 ശതമാനം)

മൈഗ്രെയ്ൻ ( ചെന്നിക്കുത്ത്) ( 15 ശതമാനം)

ക്ലസ്റ്റർ തലവേദന

അപകടകരമായ തലവേദനയുടെ സവിശേഷതകൾ എന്തൊക്കെയാണ്?

1. പുതിയതായി ആരംഭിച്ച തലവേദന

മൈഗ്രെയ്ൻ പോലുള്ള എല്ലായ്‌പ്പോഴും തലവേദന ഇല്ലാത്ത ഒരാൾക്ക് പെട്ടെന്ന് തലവേദനയുണ്ടെങ്കിൽ അത് ഗൗരവമായി കാണണം.

2. തുടർച്ചയായി സാവധാനം വർദ്ധിക്കുന്ന തലവേദന

മൈഗ്രെയ്ൻ പോലുള്ള തലവേദന ഇടവിട്ടുള്ളതാണ്.

3. പെട്ടെന്നുള്ള കടുത്ത തലവേദന

4. ശക്തമായ ഛർദ്ദി, ഫിറ്റ്സ്, ഒരു വശത്തെ ബലഹീനത, ബോധം നഷ്ടപ്പെടുക, കാഴ്ച നഷ്ടപ്പെടൽ, പെരുമാറ്റ വ്യതിയാനങ്ങൾ, നടക്കാൻ ബുദ്ധിമുട്ട്, കേൾവിക്കുറവ് തുടങ്ങിയ മറ്റ് ലക്ഷണങ്ങളുമായി ബന്ധപ്പെട്ട തലവേദന.

5. ലളിതമായ വേദനസംഹാരികളോട് പ്രതികരിക്കാത്ത തലവേദന

അപകടകരമായ തലവേദനയ്ക്കുള്ള ചില കാരണങ്ങളിൽ ബ്രെയിൻ ട്യൂമറുകൾ, മസ്തിഷ്‌ക രക്തസ്രാവം, രക്തക്കുഴൽ പൊട്ടുന്നത്, മെനിഞ്ചൈറ്റിസ്തുടങ്ങിയവ ഉൾപ്പെടുന്നു.

പല സമയത്തും അപകടകരവും അപകടകരമല്ലാത്തതുമായ തലവേദനയുടെ ലക്ഷണങ്ങൾ തമ്മിലുള്ള വ്യത്യാസം വളരെ വ്യക്തമല്ല. തലവേദനയ്ക്കുള്ള കാരണം കണ്ടെത്തി അതിനനുസരിച്ച് ചികിത്സിക്കുന്നത് തികച്ചും അനിവാര്യമാണ്.

( ഡോ. അരുൺ ഉമ്മൻ,

സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,

വിപിഎസ് ലേക്‌ഷോ‌ർ ആശുപത്രി, കൊച്ചി)

Advertisement
Advertisement