ബാബുരാജിന്റെ ഏറ്; വിശാലിന് പരിക്ക്
ബാബുരാജുമൊത്തുള്ള സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ തമിഴകത്തെ യുവതാരം വിശാലിന് പരിക്കേറ്റു. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലേക്ക് വിശാൽ തന്നെയാണ് ബാബുരാജിനെ ക്ഷണിച്ചത്. തു.പ. ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സംഘട്ടന രംഗത്തിനിടയിൽ ബാബുരാജ് വിശാലിനെ എടുത്തെറിയുന്ന ഷോട്ട് ചിത്രീകരിക്കുന്നതിനിടയ്ക്കായിരുന്നു അപകടം. റോപ്പിൽ കെട്ടിയുയർന്ന വിശാലിന്റെ തോളെല്ല് ഭിത്തിയിൽ ഇടിക്കുകയായിരുന്നു. സെറ്റിലുണ്ടായിരുന്ന ഫിസിയോതെറാപ്പിസ്റ്റ് വിശാലിന് അടിയന്തര വൈദ്യസഹായം നൽകി.സമാന്തരമായി പോകുന്ന മൂന്ന് കഥകളും കഥാപാത്രങ്ങളുമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിശാലും ബാബുരാജും നായിക ഡിംപിൾ ഹയതിയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തമിഴിൽ മമ്മൂട്ടിയോടൊപ്പം കാർമേഘേം, അജിത്തിനൊപ്പം ജന, വിക്രമിനൊപ്പം സ്കെച്ച് എന്നീ ചിത്രങ്ങളിൽ ബാബുരാജ് അഭിനയിച്ചിട്ടുണ്ട്.