കാശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ലഷ്കർ ഭീകരരെ വധിച്ചു

Saturday 24 July 2021 12:11 AM IST

ശ്രീനഗർ: ജമ്മുകാശ്മീരിലെ വാർപോര മേഖലയിലെ സോപ്പോറിൽ ഇന്നലെ പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ ഭീകരസംഘടനയായ ലഷ്കർ ഇ തോയിബ കമാൻഡർ ഫയാസ് വാർ അടക്കം രണ്ടുപേരെ സുരക്ഷാസേന വധിച്ചു.

വ്യാഴാഴാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ ഇന്നലെ പുലർച്ചെയാണ് അവസാനിച്ചത്.

സുരക്ഷാസൈനികരുടെയും സാധാരണക്കാരുടെയും ജീവനെടുത്ത നിരവധി ആക്രമണത്തിന് നേതൃത്വം നൽകിയ ആളാണ് ഫയാസ് വാറെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ പക്കൽ നിന്ന് നിരവധി വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. ഏറ്റുമുട്ടൽ സമാപിച്ചതോടെ പ്രദേശത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് വ്യക്തമാക്കി.