901 പേർക്ക് കോവിഡ്

Saturday 24 July 2021 12:53 AM IST

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.72%

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 901 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1124 പേർ രോഗമുക്തരായി. 11.72 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 894 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴ് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

238 പേർ കോവിഡ് ആശുപത്രികളിലും 1651 പേർ സി.എഫ്.എൽ.ടി.സി.കളിലും ചികിത്സയിലുണ്ട്. 5836 പേർ വീടുകളിൽ ഐസൊലേഷനിലാണ്.

Advertisement
Advertisement