ചാമ്പയ്ക്ക പോലെ ചാർമി !!

Saturday 24 July 2021 2:01 PM IST

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിലൊരാളാണ് ചാർമി കൗർ. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ ചുരുങ്ങിയ കാലംകൊണ്ട് നേടിയെടുക്കാൻ ചാർമിക്ക് കഴിഞ്ഞിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഒട്ടുമിക്ക പ്രമുഖ നടന്മാർക്കൊപ്പവും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ അവർക്ക് സാധിച്ചിട്ടുണ്ട്. നടിയായും നി‌ർമ്മാതാവായും ചാർമി അടുത്ത കാലംവരെ തിളങ്ങി നിന്നു. നാല്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ചാർമി ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. 2002ൽ അഭിനയലോകത്തേക്ക് വന്ന താരം നീണ്ട 13 വർഷം അഭിനയ ലോകത്ത് സജീവമായി തന്നെ നിലകൊണ്ടു.

ഇപ്പോൾ അഭിനയരംഗത്ത് സജീവമല്ലെങ്കിലും സമൂഹമാദ്ധ്യമങ്ങളിൽ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ചാർമി പങ്കുവച്ച പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കിടിലൻ ഹോട്ട് വേഷത്തിലാണ് ചാർമി ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

2002ൽ പുറത്തിറങ്ങിയ 'നീ തൊടു കാവലി' എന്ന തെലുങ്ക് സിനിമയിലൂടെയാണ് ചാർമി അഭിനയലോകത്തേക്ക് വന്നത്. ജയസൂര്യ, മനോജ് കെ, ജയൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ 'കാട്ടുചെമ്പകം' എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തിയത്. ആദ്യം അഭിനയിച്ച നാലു സിനിമകളും വ്യത്യസ്ത ഭാഷകളിലായിരുന്നുവെന്നതും താരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ആഗതൻ എന്ന ദിലീപ് സിനിമയിലെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. 2015ൽ വിക്രം നായകനായി പുറത്തിറങ്ങിയ സിനിമയിലാണ് അഭിനേത്രി എന്ന നിലയിൽ അവസാനമായി പ്രത്യക്ഷപ്പെട്ടത്. തുടർന്നാണ് ചാർമി നിർമ്മാണരംഗത്തേക്ക് തിരിഞ്ഞത്. വിജയ് ദേവരകൊണ്ട, അനന്യ പാണ്ഡെ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന 'ലിഗർ' ലെ കോ പ്രൊഡ്യൂസറാണ് ചാർമി.