അമ്പലപ്പുഴയിലെ വീഴ്ച: സി.പി.എം കമ്മിഷൻ തെളിവെടുപ്പ് തുടങ്ങി
Sunday 25 July 2021 12:30 AM IST
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രചാരണപ്രവർത്തനങ്ങളിൽ വിഴ്ചയുണ്ടായെന്ന പരാതിയിൽ സി.പി.എം സംസ്ഥാന നേതൃത്വം നിയോഗിച്ച അന്വേഷണ കമ്മിഷൻ തെളിവെടുപ്പ് തുടങ്ങി. മുൻ മന്ത്രി ജി.സുധാകരൻ, എച്ച്. സലാം എം.എൽ.എ എന്നിവർ കമ്മിഷന് മുന്നിലെത്തി കാര്യങ്ങൾ ബോധിപ്പിച്ചു. മൂന്നു മണിക്കൂർ സമയമെടുത്താണ് സുധാകരൻ തന്റെ ഭാഗം വിശദീകരിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ.ജെ. തോമസ് എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ. ഇന്നും തെളിവെടുപ്പ് തുടരും.