ടി.പി.ബാബു റാം മോഹൻ

Sunday 17 March 2019 1:17 AM IST

രാമനാട്ടുകര:വാഴയൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ടി.പി.വാസു വൈദ്യരുടെ മകൻ ​ടി.പി.ബാബു റാം മോഹൻ(60) അഴിഞ്ഞിലം തളി ക്ഷേത്രത്തിനു സമീപം 'അമ്മു' വീട്ടിൽ നിര്യാതനായി. യുണൈറ്റഡ് ഇൻഡ്യാ ഇൻഷൂറൻസ് കമ്പനി കോഴിക്കോട് ഡിവിഷണൽ റിട്ട.അസി മാനേജരായിരുന്നു.ഫാറൂഖ് കോളേജ് പഠനകാലത്ത് എസ്.എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി മെമ്പർ,യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ,പാറമ്മൽ ഭാവന റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട്,വാഴയൂർ പീപ്പിൾസ് സഹകരണ സൊസൈറ്റി രൂപീകരണ അഡ്‌ഹോക്ക് കമ്മറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:സരോജം(കേരള ഗ്രാമീണ ബാങ്ക് പുളിക്കൽ ശാഖ).മക്കൾ:അനുഷ,വാസുദേവ് മോഹൻ(ആർക്കിടെക്).മരുമകൻ:അജയ്(എഞ്ചിനീയർ സൗദി അറേബ്യ).മാതാവ്:ജാനകി.സഹോദരങ്ങൾ:ടി.പി.സുധാകരൻ(റിട്ട.അസി.എക്സ്ക്യു്ട്ടീവ് എഞ്ചനീയർ പി. ഡബ്ള്യു . ഡി മഞ്ചേരി),ടി.പി.പൃഥിരാജ്(സി.പി.ഐ കൊണ്ടോട്ടി മണ്ഡലം അസി.സെക്രട്ടറി)ടി.പി.രമേശ്(റിട്ട:ജോയൻറ് ബി.ഡി.ഒ മങ്കട).സംസ്‍കാരം ഞായറാഴ്ച രാവിലെ 9 ന് തറവാട്ട് ശ്‌മശാനത്തിൽ.